പത്തനംതിട്ട∙ കടലും ജയിലും ഇല്ലാത്ത ജില്ല എന്ന വിശേഷണം പത്തനംതിട്ടയിൽ നിന്നു മാറാൻ ഇനിയും വൈകും. ജില്ലാ ജയിൽ നിർമാണത്തിന്റെ കരാർ കാലയളവ് നവംബർ വരെ നീട്ടി നൽകാനുള്ള സാധ്യതയാണു നിലവിലുള്ളത്. ഈ വർഷം ഫെബ്രുവരി 6 വരെയായിരുന്നു നിലവിലെ കരാർ.
40 ശതമാനം പണി പൂർത്തിയായിട്ടുണ്ടെന്നാണു വിലയിരുത്തൽ.
2019ലാണു പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. പല വട്ടം മുടങ്ങി.
പണി വേഗത്തിലാക്കണമെന്ന നിർദേശം പൊതുമരാമത്ത് വകുപ്പ് സ്പെഷൽ ബിൽഡിങ് വിഭാഗം നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതികളിൽ നിന്നു റിമാൻഡ് ചെയ്യപ്പെടുന്നവരെ തിരുവനന്തപുരം, മാവേലിക്കര, കൊട്ടാരക്കര തുടങ്ങിയ ജയിലുകളിലേക്കാണ് ഇപ്പോൾ എത്തിക്കുന്നത്.
പ്രതികളുമായി ഇവിടേക്കു സഞ്ചരിക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു.
കൊട്ടാരക്കരയിലെ ജയിലിലേക്ക് എത്തിക്കാൻ പ്രതികളുമായി പോയ പൊലീസ് വാഹനം അടുത്തിടെ അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായി.
വാഹനത്തിലുണ്ടായിരുന്നവർക്കു സാരമായി പരുക്കേറ്റു. രാത്രിയിലുണ്ടായ ഈ സംഭവം അരങ്ങേറിയത് അടൂരിൽ ആയിരുന്നു. റിമാൻഡ് കാലയളവിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ കസ്റ്റഡിയിൽ വാങ്ങാനും മറ്റും ഇതര ജില്ലകളിലെത്തേണ്ടതു പൊലീസിനും ബുദ്ധിമുട്ടാകുന്നു.
3 ബ്ലോക്കുകളായാണു ജയിൽ നിർമാണം.
ആദ്യഘട്ട നിർമാണത്തിന് 6.91 കോടി രൂപയുടെ എസ്റ്റിമേറ്റിനാണു ഭരണാനുമതി നൽകിയത്.
4.71 കോടിയുടെ സാങ്കേതികാനുമതിയാണു ലഭിച്ചത്. 82 സെന്റിലാണു നിർമാണം. ജയിൽ നിർമാണം പൂർത്തിയായാൽ പ്രതികളെ സമീപജില്ലകളിലേക്കു കൊണ്ടുപോകുന്ന രീതിക്കും വിരാമമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

