ചുങ്കപ്പാറ∙ അപകട മേഖലയിൽ ഇടിതാങ്ങിയില്ല, പാതയോരം കാടുമൂടിയതോടെ അപകട
സാധ്യത വർധിക്കുന്നതായി പരാതി. ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാതയോരത്താണു അപകടം പതിയിരിക്കുന്നത്.ഈ പാതയോരം ചേർന്ന് മുപ്പത് മീറ്ററോളത്തിൽ 12 അടി താഴ്ചയിലൂടെ തോടും ഒഴുകുന്നുണ്ട്.
ഇവിടെ പാതയോരം കാടുമൂടിയതിനാൽ ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോൾ സൈഡ് നൽകുമ്പോൾ അപകട സാധ്യത ഇരട്ടിക്കുകയാണ്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കുള്ള പ്രധാന റോഡായതിനാൽ ഇടമുറിയാതെയുള്ള ചരക്കുവാഹനങ്ങളുടെ സഞ്ചാര മേഖലയാണ്. ശോച്യാവസ്ഥ പരിഹരിച്ച് ഇടിതാങ്ങി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]