
വടശേരിക്കര ∙ ഉന്നത നിലവാരത്തിൽ ശബരിമല പാത നവീകരിക്കുമ്പോഴും സുരക്ഷിതമല്ലാതെ കന്നാംപാലം ജംക്ഷൻ. റോഡ് സുരക്ഷാ അതോറിറ്റി അപകട
മേഖലയായി കണ്ടെത്തിയ ഭാഗത്താണ് സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്തത്. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയുടെ ഭാഗമാണു കന്നാംപാലം ജംക്ഷൻ.
റാന്നി, മണ്ണാരക്കുളഞ്ഞി, വടശേരിക്കര എന്നീ 3 റോഡുകൾ സന്ധിക്കുന്നത് ഇവിടെയാണ്. റാന്നി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കാരയ്ക്കാട്ട് തോട്ടിലെ കന്നാംപാലം കടന്നാണ് വടശേരിക്കരയ്ക്കും മണ്ണാരക്കുളഞ്ഞിക്കും പോകുന്നത്.
ഇതേ വിധത്തിലാണ് മണ്ണാരക്കുളഞ്ഞി, വടശേരിക്കര എന്നീ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ റാന്നിയിലേക്കു തിരിയുന്നതും.
കന്നാംപാലം ജംക്ഷനിൽ ബസുകളിൽ കയറിയിറങ്ങുന്ന യാത്രക്കാർക്കായി സീബ്രാ ലൈൻ വരച്ചിട്ടുണ്ട്. എന്നാൽ അപകടാവസ്ഥ ഒഴിവാക്കാൻ സംവിധാനങ്ങളൊന്നുമില്ല.
മുൻപ് ബ്ലിങ്കർ ലൈറ്റ് മാത്രമാണുള്ളത്. അതു കത്തുന്നുണ്ട്.
ശബരിമല പാതയിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങളോടുന്നത്. അവയിലെ ഡ്രൈവർമാർ റാന്നി റോഡിൽ നിന്നിറങ്ങിവരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാറില്ല.
ഇതു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. പാലത്തിന്റെ 3 വശങ്ങളിലായി മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകൾ സ്ഥാപിക്കുകയും വേഗം നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.
കൂടാതെ ബ്ലിങ്കർ ലൈറ്റും കത്തിക്കണം. ശബരിമല തീർഥാടനത്തിനു മുൻപ് ഇതിനുള്ള ക്രമീകരണം ഒരുക്കുകയാണാവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]