
റബർ സംഭരണം
പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ ഇന്ന് 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995.
അസിസ്റ്റന്റ് പ്രഫസർ
അടൂർ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-2026 അധ്യയന വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് 31ന് രാവിലെ 10ന് ടെസ്റ്റ്/ കൂടിക്കാഴ്ച നടത്തി പാനൽ തയാറാക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസം/ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അന്നേ ദിവസം കോളജ് ഓഫിസിൽ ഹാജരാകണം.
04734–224076.
വനിതാ കമ്മിഷൻ അദാലത്ത് നാളെ
തിരുവല്ല∙ കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് നാളെ നടത്തും. തിരുവല്ല മാമ്മൻ മത്തായി ഹാളിൽ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
റാങ്ക് പട്ടിക
പത്തനംതിട്ട∙ ജില്ലയിൽ ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (ഫസ്റ്റ് എൻസിഎ ഹിന്ദു നാടാർ) കാറ്റഗറി നമ്പർ 174/2024 തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
0468 2222665.
സ്പോട്ട് അഡ്മിഷൻ
വെണ്ണിക്കുളം∙ എംവിജിഎം സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തിലേയ്ക്ക്) സീറ്റുകളിലേക്ക് നാളെ (25) സ്പോട്ട് അഡ്മിഷൻ നടത്തും. ലാറ്ററൽ എൻട്രി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
വിദ്യാർഥികൾക്ക് അന്നേ ദിവസം രാവിലെ 9 മുതൽ 10.30 വരെ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
നിലവിൽ ഏതെങ്കിലും പോളിടെക്നിക് കോളജിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാൽ മതി. സംവരണ സീറ്റുകളിൽ ബന്ധപ്പെട്ട
വിദ്യാർഥികൾ എത്തിയില്ലെങ്കിൽ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. വെബ്സൈറ്റ്: www.polyadmission.org.
ഫോൺ: 0469 2650228.
കർഷകർക്ക് പരിശീലനം
തിരുവല്ല∙ മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് 6 മുതൽ 26 വരെ വിവിധ പരിശീലന പരിപാടികൾ നടത്തുന്നു. രാവിലെ 10 മുതൽ 5 വരെ നടത്തുന്ന പരിശീലനത്തിന്റെ പേര്, തീയതി എന്ന ക്രമത്തിൽ: മുട്ടക്കോഴി വളർത്തൽ, 6, 7.
ടർക്കി കോഴി വളർത്തൽ, 12. കറവപശു പരിപാലനം, 20, 21.
മുയൽ വളർത്തൽ, 26. 0469 2965535.
വിവരം പുതുക്കണം
പത്തനംതിട്ട∙ ചെറുകിട
തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിൽ ജില്ലാ ഓഫിസിന് കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ളവരും ക്ഷേമനിധി പാസ് ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ മുതലായവ സഹിതം അക്ഷയ കേന്ദ്രത്തിൽ ഹാജരായോ സ്വന്തമായോ ഓഗസ്റ്റ് 31ന് മുൻപ് വിവരം പുതുക്കണം. ഏകീകൃത തിരിച്ചറിയൽ കാർഡിനായി 25 രൂപ നൽകണം.
8547655319
അഭിമുഖം 28ന്
അടൂർ∙ ഐഎച്ച്ആർഡി എൻജിനീയറിങ്ങ് കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. അഭിമുഖം 28ന്.
04734 231995.
പരിശീലനം
പത്തനംതിട്ട∙ ഭിന്നശേഷിക്കാർക്കുളള സംസ്ഥാന കമ്മിഷണറേറ്റ് വിവിധ വകുപ്പുകളിൽ നിന്ന് നാമനിർദേശം ചെയ്ത ജില്ലാതല പരാതി പരിഹാര ഓഫിസർമാർക്കുളള ഏകദിന പരിശീലനം നാളെ (25) 10 മുതൽ 4 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ജില്ലാ കലക്ടർ എസ്.
പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കമ്മിഷണർ ഡോ.
പി.ടി.ബാബുരാജ് അധ്യക്ഷനാകും.
സൗജന്യ തൊഴിൽമേള 26ന്
പത്തനംതിട്ട∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് 26ന് സൗജന്യ തൊഴിൽമേള നടത്തും. ജർമൻ ലാംഗ്വേജ് ട്രെയിനർ, ടീം ലീഡർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, പിഡിഐ കോഓർഡിനേറ്റർ, സെയിൽസ്, ടെക്നീഷ്യൻ തുടങ്ങിയ തസ്തികയിലേക്കാണു ഒഴിവ്.
9495999688.
കാട വളർത്തൽ പരിശീലന ക്ലാസ്
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ 29 നു 10 മുതൽ 5 വരെ കാട
വളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ് നടക്കും. റജിസ്റ്റർ ചെയ്യണം.
0469 2965535.
ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 3ന്
പത്തനംതിട്ട∙ ഡിസ്ട്രിക്ട് ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ഓഗസ്റ്റ് 3ന് കോന്നി പയ്യനാമൺ കാർമൽ സെൻട്രൽ സ്കൂളിൽ നടത്തും. റജിസ്ട്രേഷന്: www.throwballkerala.com.
ഫോൺ: 8921270775.
ഡ്രാഫ്റ്റ്മാൻ, ഫാഷൻ ഡിസൈൻ ടെക്നോളജി
പത്തനംതിട്ട∙ മെഴുവേലി ഗവ. വനിത ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഐടിഐ പ്രവേശനത്തിന് 27 വരെ ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവയുമായി മെഴുവേലി ഗവ.
വനിത ഐടിഐയിൽ നേരിട്ട് എത്തി പ്രവേശനം നേടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 9961276122.
ഫാറ്റ് കുടുംബസംഗമം 26ന്
തിരുവല്ല∙പ്രവാസ ലോകത്ത് 28 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ബഹ്റൈനിലെ തിരുവല്ല നിവാസികളായവരുടെ സംഘടനയായ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്)കുടുംബസംഗമം 26ന് 10ന് കവിയൂർ വൈദ്യൻസ് കോൺഫറൻസ് ഹാളിൽ നടക്കും. മുൻ പ്രവാസികളും ഇപ്പോൾ നാട്ടിൽ എത്തിയിട്ടുള്ള അംഗങ്ങളും പങ്കെടുക്കുന്ന ഈ കുടുംബ സംഗമത്തിൽ കലാപരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ. ജോമോൻ കല്ലൂപ്പാറയുമായി ബന്ധപ്പെടണം .79024 04961.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]