
പത്തനംതിട്ട ജില്ലയിൽ ഇന്ന് (24-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
∙ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കി.മീ വരെ ആകാമെന്നതിനാൽ ജാഗ്രത പാലിക്കണം
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ഗതാഗതം നിരോധിച്ചു
വെണ്ണിക്കുളം ∙ പൊതുമരാമത്ത് സെക്ഷന്റെ പരിധിയിലെ വെണ്ണിക്കുളം വെള്ളാറ–തെള്ളിയൂർ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ ഇന്നുമുതൽ തുടങ്ങുന്നതിനാൽ പണികൾ പൂർത്തിയാകുന്നതു വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ലഹരി വിരുദ്ധ ക്ലാസ്
മെഴുവേലി ∙ സാംസ്കാരിക വകുപ്പും ശ്രീ നാരായണ അന്തർ ദേശീയ പഠന തീർഥാടന കേന്ദ്രവും എസ്എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയും ചേർന്ന് പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ഇന്ന് 2ന് ലഹരി വിരുദ്ധ ബോധവൽക്കരണ പഠന ക്ലാസ് നടക്കും. പ്രസിഡന്റ് ബി.എസ്. അനീഷ് മോൻ ഉദ്ഘാടനം ചെയ്യും. രാജേന്ദ്ര പ്രസാദ് അമൃത, എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.
സെമിനാർ നാളെ
കുമ്പനാട് ∙ നോയൽ മെമ്മോറിയൽ ഹൈസ്കൂളിന്റെയും അലമ്നൈ അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും നാളെ 1.30ന് നോയൽ മെമ്മോറിയൽ ഹാളിൽ നടക്കും. അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ.മാത്യൂസ് ഉദ്ഘാടനം ചെയ്യും.