
നദികളിൽ മുൻകാലത്ത് ഉണ്ടായിരുന്ന കടവുകൾ എല്ലാം പുന:സ്ഥാപിക്കണമെന്നാവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ പരിസ്ഥിതി സമിതിയുടെ അനുമതിയ്ക്ക് ശേഷം ജില്ലാ കലക്ടർ നദികളുടെ കടവുകളുടെ അതിർത്തി നിശ്ചയിക്കുമ്പോൾ അച്ചൻകോവിൽ, പമ്പ, മണിമലയാർ തുടങ്ങിയ നദികളിൽ മുൻകാലത്ത് ഉണ്ടായിരുന്ന കടവുകൾ എല്ലാം തന്നെ പുന സ്ഥാപിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എങ്കിൽ, മാത്രമേ ഇപ്പോൾ ഉള്ള മണൽക്ഷാമത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ, അതേപോലെ ജില്ലയിലെ ക്വാറികളിൽ നിന്ന് ഇപ്പോൾ അമിത വില ഈടാക്കുന്നത് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കുവാനും സാധിക്കും. ഒപ്പം ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് തൊഴിൽ ചെയ്യുവാനുള്ള സാഹചര്യവും ഉണ്ടാവും. പ്രസിഡന്റ് പി മോഹൻ രാജിന്റെ അധ്യക്ഷതയിൽ ആർ. സുകുമാരൻ നായർ, ടി. സി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, ഗ്രേസി തോമസ്, സജി കെ. സൈമൺ, സി. പി. ജോസഫ്, പി. വി. ഏബ്രഹാം, ജോർജ് മോഡി, പി. കെ. മുരളി, അനീഷ് ഗോപിനാഥ്, റഞ്ചി പതാലിൽ, റനീസ് മുഹമ്മദ്, പപ്പൻ പള്ളിക്കൽ, ജോസ് വെച്ചുച്ചിറ,സജി കൊടുമുടി, അബ്ദുൾ ഖാദർ മണിയാർ , ഗോപാലകൃഷ്ണൻ തലച്ചിറ, രാജൻ പിള്ള കുറുമ്പകര തുടങ്ങിയവർ സംസാരിച്ചു.