
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകര്. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരായിരുന്നു പ്രതിഷേധം. രണ്ടാം പിണറായി വിജയന് സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുക്കാൻ പോകാനായി മുഖ്യമന്ത്രി, അഴൂർ ഗെസ്റ്റ് ഹൗസിൽ നിന്നു ഇറങ്ങി പത്തനംതിട്ട–താഴൂർക്കടവ് റോഡിലൂടെ അൽപം മുന്നോട്ടു നീങ്ങിപ്പോഴാണു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ കഴുത്തിൽ ഞെരിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറി റെനോ പി. രാജൻ, ജില്ലാ ഭാരവാഹികളായ ജിതിൻ ജി.നൈനാൻ, നേസ്മൽ കാവിളയിൽ, സുബിൻ വല്യയന്തി, റോബിൻ വല്യയന്തി എന്നിവരാണു മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിലേക്ക് കരിങ്കൊടിയുമായി ചാടിയത്. സുരക്ഷാ വാഹനം ഉൾപ്പെടെ നിർത്തി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ കാറിനു മുൻപിലേക്കു കരിങ്കൊടി വീശി. തടയാനുള്ള ശ്രമത്തിനിടെ വിജയ് ഇന്ദുചൂഡന്റെ ഷർട്ട് പൊലീസ് വലിച്ചൂരി. പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും വാക്കുതർക്കവുമുണ്ടായി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി ജില്ല വിട്ടുപോകും വരെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.