
പത്തനംതിട്ട ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. തെക്കൻ ജില്ലകളിലാണു മഴയ്ക്കു സാധ്യത.
പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം
തിരുവല്ല ∙ പട്ടികജാതി വികസന വകുപ്പിന്റെ നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പട്ടികജാതി വിദ്യാർഥിനികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. കുട്ടിയുടെ ജാതി, വരുമാന സർട്ടിഫിക്കറ്റ്, മുൻവർഷം പഠിച്ച സ്കൂളിൽ നിന്നുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം പട്ടികജാതി വികസന ഓഫിസിൽ മേയ് 15നു മുൻപ് അപേക്ഷിക്കണം.
അധ്യാപക ഒഴിവ്
തുരുത്തിക്കാട് ∙ ബിഎഎം കോളജിൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. https://bamcollege.ac.in/downloads എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷയോടൊപ്പം അനുബന്ധ രേഖകൾ സഹിതം മേയ് 9ന് ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0469–2682241.
സമ്മർ ക്രിക്കറ്റ് ടൂർണമെന്റ്
കോന്നി∙ലഹരിക്കെതിരെ എസ്എൻഡിപി യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ കിഴക്കുപുറം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജ് മൈതാനത്ത് സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. 9447774428, 8281147583.
അവധിക്കാല ക്യാംപ് 28, 29 തീയതികളിൽ
കോന്നി∙എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി 28നും 29 നും അവധിക്കാല ക്യാംപ് –കരുതൽ 2025 നടത്തുന്നു. അഞ്ചാം ക്ലാസിനും പ്ലസ്ടുവിനും ഇടയിലുള്ള 50 കുട്ടികൾക്കാണ് പ്രവേശനം. റജിസ്റ്റർ ചെയ്യാനുള്ള നമ്പർ. 9605873000.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കാവനാൽകടവ്, ചീരാക്കുന്ന്, മുരണി, പരിയാരം, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന ക്യാംപ് 27ന്
കാരിത്തോട്ട ∙ എസ്എൻഡിപി 1206 ാം നമ്പർ ശാഖയുടെയും കല്ലട ഐ കെയർ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് 27നു 10നു ശാഖ അങ്കണത്തിൽ നടക്കും. പഞ്ചായത്തംഗം സി.എസ്. ശുഭാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം. സജീവ് അധ്യക്ഷത വഹിക്കും.