മാരാമൺ ∙ മാരാമൺ കൺവൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു.
പ്രവാസികളായ സഭാംഗങ്ങളെ മാതൃസഭയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്ന് മെത്രാപ്പൊലീത്ത ആശംസിച്ചു. ഡയസ്പോറ സെന്ററിന്റെ ലോഗോ ഐസക് മാർ ഫിലക്സിനോസ് തിരുമേനി പ്രകാശനം ചെയ്തു.
ഡയസ്പോറ എൻഡോവ്മെന്റ് ഫണ്ടിന്റെ ഉദ്ഘാടനം തോമസ് മാർ തിമോത്തിയോസ് തിരുമേനി നിർവഹിച്ചു.
ഡാളസ് ഫാർമേഴ്സ് മാർത്തോമ്മാ ഇടവകാംഗം അറ്റോർണി ലാൽ വർഗീസ് രചിച്ച ‘Faith Journey: Milestones in the History of the Malankara Mar Thoma Syrian Church’ എന്ന പുസ്തകത്തിന്റെ പ്രകാശനം മെത്രാപ്പൊലീത്ത നിർവഹിച്ചു. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ എബ്രഹാം മാർ പൗലോസ് തിരുമേനി ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ജോസഫ് മാർ ഇവാനിയോസ് തിരുമേനിയുടെ സാന്നിധ്യവും അനുഗ്രഹമായി. ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ.
തോമസ് കെ. മാത്യു, സെക്രട്ടറി പ്രതീഷ് കുവൂർ, ട്രഷറർ ഉമ്മൻ ജോൺസൺ, അറ്റോർണി ലാൽ വർഗീസ് (കോഓർഡിനേറ്റർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിവിധ സഭാ കൗൺസിൽ അംഗങ്ങളും വൈദികരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

