കോന്നി ∙ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കോന്നി ഫെസ്റ്റ് നടൻ റിയാസ് നർമകല ഉദ്ഘാടനം ചെയ്തു. ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.സന്തോഷ് കുമാർ, ദീനാമ്മ റോയി, എം.വി.അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോബിൻ മോൻസി, സുലേഖ വി.നായർ, സൗദ റഹിം, കാർഷിക വികസന ബങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ, പ്രസന്നകുമാരി, ജോളി അജി തോമസ്, സുശീല അജി, എം.കെ.മനോജ്, ലൂയിസ് പി.സാമുവൽ, ആനന്ദവല്ലിയമ്മ, ടി.ലിജ, ബീന സോമൻ, റോജി ഏബ്രഹാം, പ്രവീൺ പ്ലാവിളയിൽ, ശോഭ മുരളി, ഐവാൻ വകയാർ, വൈ.മണിലാൽ, അജിൽ ഡേവിഡ് ജോൺ, ശങ്കർ വെട്ടൂർ, ചിറ്റൂർ ശങ്കർ, ജി.ശ്രീകുമാർ, അബ്ദുൽ മുത്തലിഫ്, എ.ആർ.രാജേഷ് കുമാർ, കെ.പി.തോമസ്, ബിനു കെ.സാം തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി ഫെസ്റ്റിന്റെ ഭാഗമായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 23ന് വൈകിട്ട് 6ന് കൈകൊട്ടിക്കളിയും രാത്രി 8ന് ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
24ന് 3ന് ക്രിസ്മസ് ഗാനാലാപന മത്സരം, 5.30ന് നാട്യാഞ്ജലി, 7ന് നൃത്താവതരണം, 7.30ന് കൈകൊട്ടിക്കളി, രാത്രി 8ന് നെൽസൺ ശൂരനാട് നയിക്കുന്ന കോമഡി മെഗാഷോ.
25ന് രാത്രി 7ന് ക്രിസ്മസ് കാരൾ ഈവ് കാരൾ സോങ്, 8ന് അവനി സന്തോഷ് നയിക്കുന്ന ഗാനമേള. 26ന് 5ന് നാടോടിനൃത്തം മത്സരം, 7ന് കൈകൊട്ടിക്കളി, 7.30ന് ലാസ്യവിസ്മയം, 8ന് ബിനു മല്ലശേരി, അജേഷ് കോട്ടയം എന്നിവരുടെ മ്യൂസിക്കൽ കോമഡി നൈറ്റ്.
27ന് 7.05ന് ഭരതനാട്യം, 7.30ന് ഗായകൻ സന്നിധാനന്ദൻ നയിക്കുന്ന മെഗാ ഗാനമേള.
28ന് 7.30ന് മജിഷ്യൻ സാമ്രാട്ടിന്റെ ലൈവ് മെഗാ മാജിക് ഷോ.
29ന് 3ന് വയലാർ ചലച്ചിത്ര ഗാനാലാപന മത്സരം, 5ന് സൂര്യകാന്തി.
സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളെ ആദരിക്കും. 7.30ന് ട്രിവാൻഡ്രം ടാക്സിന്റെ ഗാനമേള.
30ന് 3ന് ചിത്രരചന മത്സരം, 5.30ന് സാവരിയ, ടിവി താരങ്ങളായ പ്രിയങ്കയും മഹാദേവനും നയിക്കുന്ന കൊച്ചിൻ സ്റ്റേജ് ഇന്ത്യയുടെ ഫോക് വൈബ്സ്.
31ന് രാത്രി 8ന് ഇല്ലം മ്യൂസിക് ബാൻഡിന്റെ ലൈവ് പെർഫോമൻസ്.
സെന്തിൽ കൃഷ്ണ, അരിസ്റ്റോ സുരേഷ് എന്നിവർ അതിഥികളാകും.
1ന് 6ന് നാട്യ നൃത്തലയം, 8ന് മധുരൈ മെഗാ ബീറ്റ്സിന്റെ ഗാനമേള.
2ന് നവദുർഗ വൈഭവം നൃത്തപരിപാടി, 7ന് കൃഷ്ണായനം നൃത്ത–സംഗീത പരിപാടി.
3ന് 5ന് നൃത്തസമന്വയം, 7ന് കൈകൊട്ടിക്കളി, 8ന് സൗമ്യ ഭാഗ്യം പിള്ള, പോൾസൺ, ഭാസി എന്നിവർ നയിക്കുന്ന ഫണ്ണി ഫെസ്റ്റ് കളർഫുൾ മെഗാഷോ.
4ന് 6ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കൾചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിക്കും.
അടൂർ പ്രകാശ് എംപി സമ്മാനദാനം നിർവഹിക്കും. 7ന് അതുൽ നറുകര നയിക്കുന്ന കോന്നസോൾ ഓഫ് ഫോക്സ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

