ചിറ്റാർ ∙ കുളങ്ങരവാലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഈ തവണ വീടിനു സമീപം മരത്തിലിരുന്ന കുരങ്ങാണ് പുലിയുടെ ഭക്ഷണമായത്.
പുലിയെ കണ്ടെത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചു. പുലി ഭീഷണിയിൽ സ്ഥലവാസികൾ ഭീതിയുടെ നിഴലിൽ.
കഴിഞ്ഞ ദിവസം അരുൺ വാഴമേപ്പുറത്തിന്റെ വളർത്തുനായയെ കൂട് തകർത്ത് പുലി പിടിച്ചിരുന്നു.
ഇതിനെ തുടർന്ന് അയൽവാസിയും ബന്ധുവുമായ രാജു വേലായുധന്റെ വീടിനു സമീപമാണ് വനപാലകരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ വനപാലകർ ക്യാമറ പരിശോധിച്ചതിൽ പുലിയുടെ സാന്നിധ്യം കാണാനായില്ലെന്നു പറയുന്നു.
ആദ്യ ദിവസം പുലി എത്തിയപ്പോൾ രാജുവിന്റെ വളർത്തുനായ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി കുരങ്ങുകൾ കരയുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിയാനായതെന്നു രാജു വേലായുധൻ പറഞ്ഞു. സംഭവം വനപാലകരെ അറിയിച്ചതനുസരിച്ച് രാത്രി ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കു എത്തിയിരുന്നു.
കുളങ്ങരവാലി മേഖലയിൽനിന്നു നിരവധി വളർത്തുനായ്ക്കളെ പുലി പിടിച്ചതായാണ് സൂചന.
കുറെ നാളുകളായി ഈ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായാണ് സ്ഥലവാസികൾ പറയുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

