കൊടുമൺ∙ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ വിപുലമായ യോഗം പ്രസിഡന്റ് പ്രകാശ് ജോണിന്റെ അധ്യക്ഷതയിൽ കൂടി. കൊടു മണ്ണിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള ഈ യോഗത്തിൽ പഞ്ചായത്ത് ഭരണം ലഭിക്കുവാനുള്ള ചർച്ചകൾ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ അത് സാധ്യമാകും എന്ന് യോഗത്തിൽ വിലയിരുത്തി.
ആനയടി കൂടൽ റോഡ് കാട് കയറി ഓടകൾ നിർമ്മിക്കാതെ റോഡിന്റെ ഫലഭാഗത്തും വൻ ഗർത്തങ്ങൾ, വാഹന ഗതാഗതം പോലും തടസ്സപ്പെടുന്ന രീതിയിൽ നിലകൊള്ളുകയാണ്.
ഏഴംകുളം കൈപ്പട്ടൂർ റോഡിലെ പല വെയ്റ്റിംഗ് ഷെഡുകളും ഉപയോഗശൂന്യമായി മാറിയിരിക്കുന്നു. ചന്ദനപ്പള്ളി ഭാഗത്തുള്ള വയലുകളിൽ സബ്സിഡി വാങ്ങിക്കൊണ്ടു പോയതല്ലാതെ നെൽകൃഷി ഒന്നും ഉണ്ടായിട്ടില്ല.
ഒരു ട്രാക്ടർ പോലും ഇറങ്ങാനുള്ള ഒരു റാംപ് പോലും ഈ റോഡ് പണിയുമായി ബന്ധപ്പെട്ട് നിർമ്മിക്കുവാൻ സാധിച്ചിട്ടില്ല. ഫണ്ട് അനുവദിക്കലും ഉദ്ഘാടനവും വികസന സദസും ഒക്കെയായി നിലവിലെ പഞ്ചായത്ത് ഭരണസമിതി അവരുടെ ഭരണത്തിലുള്ള അപാകതകൾ മറച്ചുവയ്ക്കുകയാണ്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയെ യോഗത്തിൽ ശക്തമായി അവലപിച്ചു.
അഡ്വക്കേറ്റ് ബിജു ഫിലിപ്പ്, എ വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, എ ജി ശ്രീകുമാർ, അജികുമാർ, കെ സുന്ദരേശൻ, ജോൺസൺ മാത്യു, ഗീതാ ദേവി, മുല്ലൂർ സുരേഷ്, ലാലി സു ദർശനൻ, ജോർജ് ബാബുജി, ജോസ് പള്ളിവാതുക്കൽ, റോയി സാമുവൽ, സിനി ബിജു, കെ രാജൻ, ആർസി ഉണ്ണിത്താൻ ബിജു ജോയ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

