തുമ്പമൺ ∙ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചും സ്പോൺസർഷിപ്പിലൂടെയും കുട്ടികളുടെ പാർക്ക് കൂടി പൂർത്തിയാക്കിയതോടെ തുമ്പമൺ മുഴുക്കോട്ടുചാൽ വിനോദസഞ്ചാരകേന്ദ്രം പൂർണസജ്ജമായി. കുട്ടികൾക്കു വിനോദങ്ങൾക്കും മുതിർന്നവർക്ക് വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
പൂട്ടുകട്ട പാകിയും കോൺക്രീറ്റ് ചെയ്തും ഇവിടേക്കുള്ള റോഡും സഞ്ചാരയോഗ്യമാക്കി.
കിഴക്ക് ഭാഗത്ത് കാടുമൂടിക്കിടന്ന സ്ഥലം വൃത്തിയാക്കി ഹരിതകർമസേനയ്ക്കായുള്ള ഹരിതസഹായകേന്ദ്രത്തിനു കെട്ടിടവും നിർമിച്ചിട്ടുണ്ട്.
പഞ്ചായത്ത് വിഹിതം 7.7 ലക്ഷം രൂപയും വൈഎംസിഎ, വൈഡബ്ല്യുസിഎ, എൻഎസ്കെ സ്കൂൾ, തുമ്പമൺ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സ്പോൺസർഷിപ്പിലൂടെയുമാണ് കുട്ടികളുടെ പാർക്ക് പൂർത്തിയാക്കിയത്. ലോക ബാങ്കിൽ നിന്നുള്ള ഒരു കോടി രൂപയും പന്തളം ബ്ലോക്ക് പഞ്ചായത്തും തുമ്പമൺ പഞ്ചായത്തും 10 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് ആദ്യ ഘട്ടം 2018 കാലയളവിൽ പൂർത്തിയാക്കിയത്.
നെടുങ്കോട്ട് പുഞ്ചയിലെ വിസ്തൃതമായ ചാൽ പുനരുദ്ധാരണമായിരുന്നു പ്രധാനം.
ചാലിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരിപ്പിടങ്ങളും ശുചിമുറികളും നിർമിച്ചിരുന്നു. ചാലിന്റെ കരയിലൂടെ പ്രഭാത, സായാഹ്ന സവാരികൾ നടത്താം.
ഒരേക്കറോളം വിസ്തൃതമായ ചാൽ മനോഹരക്കാഴ്ചയാണ്. ഇവിടത്തെ ജല ശേഖരമാണ് സമീപ സ്ഥലങ്ങളിലെ കിണറുകളിൽ വേനലിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

