പത്തനംതിട്ട ∙ കേരള സന്ദർശനത്തിനായി രാഷ്ട്രപതി പുറപ്പെടുമ്പോൾ ഡൽഹിയിലെ വായുഗുണനിലവാരം അങ്ങേയറ്റം പരിതാപകരമായിരുന്നു.
വായുഗുണനിലവാരം അളക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് 488 വരെ ഉയർന്നു. ഒരു ഘനമീറ്റർ വായുവിലെ ധൂളികളുടെയും രാസവസ്തുക്കളുടെയുമെല്ലാം അളവ് ചേർത്ത് തയാറാക്കുന്നതാണ് ഈ സൂചകം. ശ്വസിക്കാൻ പറ്റാത്തത്ര മലിനമാണ് ഈ വായു.
കഴിഞ്ഞദിവസം ആഘോഷങ്ങളുമായി ബന്ധപ്പെട്ട പടക്കം പൊട്ടിക്കലും മറ്റും കൂടിചേർന്നതോടെയാണ് ഇത് ഒരുഘട്ടത്തിൽ 675 വരെ ഉയർന്നത്. കാറ്റുനിലച്ച് രാത്രി താപനില താഴുകയും ചെയ്തതോടെ വിഷധൂളികൾ അന്തരീക്ഷത്തിൽ ഏറേനേരം തങ്ങിനിന്നു. എന്നാൽ, ശബരിമല ദർശനത്തിനായി രാഷ്ട്രപതി ഹെലികോപ്ടറിൽ ഇറങ്ങുമ്പോൾ പത്തനംതിട്ട
ജില്ലയിലെ 24 മണിക്കൂറിലെ ശരാശരി വായുഗുണനിലവാരം ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടതായിരുന്നു.
ഒരു ഘനമീറ്റർ വായുവിൽ മാലിന്യങ്ങളുടെ തോത് കേവലം 17 മുതൽ 42 വരെ മാത്രം. അസമിലെ തെസ്പൂര് കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന ഇടമാണ് പത്തനംതിട്ട. പത്തനംതിട്ട
ഇടത്താവളത്തിലെ മാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. ശബരിമലയിൽ സീസൺ കാലത്ത് മാത്രമാണ് വായൂനിരീക്ഷണം നടത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ വായുഗുണനിലവാരത്തിൽ പിന്നിൽ തിരുവല്ലയിൽ ആണ്.
42 ആണ് ഇൻഡക്സ്.
അന്തരീക്ഷ വായുവിലെ സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, പൊടി തുടങ്ങിയ മാലിന്യങ്ങളുടെ അളവ് പരിശോധിച്ച് തയാറാക്കുന്നതാണ് വായുഗുണനിലവാര ഇൻഡക്സ്.
ഇത് 100 നു താഴെ നിന്നാലേ വായു ഗുണനിലവാരമുള്ളതാണെന്നു പറയാനാവൂ. ഡൽഹിയിലും മറ്റും ഇത് ചിലസമയങ്ങളിൽ 400 കടക്കുന്നതോടെ അപകടകരമാകും.
ചാറ്റമഴയിൽ മേഘപടലങ്ങളെ അതിജീവിച്ച് ഹെലികോപ്റ്റർ
പ്രമാടം ഹെലിപാഡിൽനിന്ന് രാഷ്ട്രപതിയുടെ വിമാനം പറന്നുയർന്നതും പ്രതികൂല കാലാവസ്ഥയെ അതീജീവിച്ച്.
പ്രമാടത്തുനിന്ന് ഉയരുമ്പോൾ താഴ്ന്നിറങ്ങുന്ന മഴമേഘങ്ങൾ ആകാശത്തുണ്ടായിരുന്നു. മലയോര പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥ വന്നാൽ കാഴ്ചാദൂരം കുറയാൻ സാധ്യതയുണ്ട്. ഇത്തരം മൺസൂൺ സാഹചര്യങ്ങളിൽ പൈലറ്റുമാർ നേർക്കാഴ്ചയെക്കാൾ പൂർണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെയാവും ആശ്രയിക്കുക.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കൃത്യമായ പരിശീലനം ലഭിച്ചവരാണ് വൈമാനികർ.
പ്രതിബന്ധങ്ങളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും. എത്രയുംവേഗം ഈ മേഘപടലത്തിനു മുകളിലേക്കു കടന്ന് സുരക്ഷിത ഉയരം ആർജിക്കാനാവും ഇത്തരം സന്ദർഭങ്ങളിൽ പരിശ്രമിക്കുക എന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മേഘത്തെ ഭേദിച്ച് നിശ്ചിത ഉയരത്തിലെത്തുന്നതോടെ പറക്കൽ സുഗമമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

