വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ വടവന, മുക്കൂർ, പൊടിയൻ, ഗ്രാഫിക്സ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ∙ കേന്ദ്ര സർക്കാർ പദ്ധതിയായ ഡിജിറ്റൽ ക്രോപ് സർവേയിൽ കൃഷി ഭൂമിയുടെ ഓൺലൈൻ സർവേയറാകാൻ അപേക്ഷ ക്ഷണിച്ചു. വടശേരിക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരും പ്ലസ്ടു പാസായവരുമായിരിക്കണം.
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. താൽപര്യമുള്ളവർ 27ന് മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം.
ഒരു പ്ലോട്ടിന് 20 രൂപ വീതം പ്രതിഫലം ലഭിക്കും. 1 സർവേയർക്ക് 1,500 പ്ലോട്ടുകൾ വരെ അനുവദിക്കും.
ഫോൺ: 9946358469.
അധ്യാപക ഒഴിവ്
റാന്നി ∙ കരികുളം ഗവ. എൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
ജലവിതരണം മുടങ്ങി
അടൂർ ∙ പറക്കോട്–ചിരണിക്കൽ റോഡിലെ പിഡബ്ല്യുഡി കലുങ്ക് നിർമാണത്തിനിടെ അടൂർ ജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിനു തകരാറു സംഭവിച്ചതിനെ തുടർന്ന് ജല വിതരണം മുടങ്ങി. അടൂർ നഗരസഭയിലെയും ഏഴംകുളം, ഏനാദിമംഗലം, പള്ളിക്കൽ പഞ്ചായത്തുകളിലെയും ജലവിതരണമാണ് മുടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]