പന്തളം ∙ പിണറായിയും സ്റ്റാലിനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ.
ശബരിമലയിലെ ശിൽപത്തിന്റെ പാളികൾ പോലും സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംരക്ഷണത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്. ഒരു പാഠം മാത്രം നോക്കി വായിക്കുന്നതിനു പകരം അദ്ദേഹം ഗീതയിലെ എല്ലാ പാഠങ്ങളും പഠിക്കണം.
ഒരാൾ നരകത്തിൽ പോകുന്നതിനുള്ള 3 കാരണങ്ങൾ ഗീതയിൽ പറയുന്നുണ്ട്. അത്യാഗ്രഹം, ക്രോധം, കാമം എന്നിവയാണ്.
ഇതു മൂന്നും ചേർന്ന ആളാണ് പിണറായി വിജയൻ. പ്രഖ്യാപിത നിരീശ്വരവാദിയും സനാതന ധർമത്തെ എതിർക്കുന്ന ആളുമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യാൻ പിണറായി ആദ്യം ക്ഷണിച്ചത്.
കഴിഞ്ഞ 3 വർഷത്തിനിടെ 1,300 കോടി രൂപയാണ് ശബരിമലയിൽ വരുമാനമായി ലഭിച്ചത്. സർക്കാർ 100 കോടി ശബരിമലയിലേക്കുള്ള റോഡ് വികസനത്തിനായി മുടക്കിയ കാര്യം പിണറായി പറഞ്ഞു.
ഇത് ഔദാര്യമല്ല, മറിച്ച് ഭരണഘടനാ നിർദേശമാണ്. തമിഴ്നാട്ടിൽ അടക്കം സർക്കാരുകൾ ഇതു ചെയ്യാറുണ്ട്.
തമിഴ്നാട്ടിൽ സ്റ്റാലിന്റെ സർക്കാർ ക്ഷേത്രങ്ങളിലെ സ്ഥലം പതിച്ചെടുക്കുന്നു. പ്രഖ്യാപിച്ച തുക നൽകുന്നില്ല.
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകാൻ സർക്കാർ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]