
പത്തനംതിട്ട ∙ നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായി പെൻഷൻ പറ്റിയ തൊഴിലാളികളുടെ 17 മാസത്തെ പെൻഷൻ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും പൂർണമായും നൽകണമെന്നും, ഒരു മാസത്തെ പെൻഷൻ ബോണസ് ആയും നൽകണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ ഒന്നിന് പത്തനംതിട്ട
മിനി സിവിൽ സ്റ്റേഷനു മുൻപിൽ ഏകദിന ഉപവാസം നടത്താൻ ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് സലിം പെരുന്നാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സജി കെ.
സൈമൺ, വല്ലാറ്റൂർ വാസുദേവൻ പിള്ള, സുരേഷ് ഇല്ലിരിക്കൽ, കൈകളി കരുണാകരൻ, ഗീതാ സത്യൻ, ജമീല മുഹമ്മദ്, അഹമ്മദ് കബീർ, നജീർ പന്തളം, മണ്ണിൽ രാഘവൻ, അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]