
തെള്ളിയൂർ ∙ നാശോന്മുഖമായ വീടിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്തു. പൊന്നമ്മയുടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിന് ജീവൻ വയ്ക്കുന്നു.
ലൈഫ് പദ്ധതിയിൽ പുനർനിർമിക്കാൻ വീട് പൊളിച്ചു നീക്കൽ തടസ്സപ്പെട്ടതാണു പ്രധാനമായും പ്രതിസന്ധിക്ക് ഇടയാക്കിയത്. സുരക്ഷിതമല്ലാത്ത ഷെഡിനുള്ളിൽ കുടുംബം നരകജീവിതം തള്ളിനീക്കുന്നതായി മലയാളമനോരമ 21ന് വാർത്ത നൽകിയിരുന്നു, തുടർന്നാണ് നടപടികൾ വേഗമായത്.
ഇന്നലെ അധികൃതർ യന്ത്രസഹായത്താൽ പഴയ വീടിന്റെ അവശിഷ്ടം നീക്കം ചെയ്ത് നിരപ്പാക്കി, വീടു നിർമാണത്തിന്റെ ആദ്യകടമ്പ പൂർത്തിയാക്കി. മറ്റ് പ്രവൃത്തികൾ ഉടനടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
എഴുമറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കോളഭാഗം നെടുമല വീട്ടിൽ പൊന്നമ്മ തോമസ് (65) സഹോദരൻ സി.എൻ.ബേബി (63) എന്നിവരാണ് ഷെഡിനുള്ളിൽ കഴിഞ്ഞിരുന്നത്.
പൊന്നമ്മ പക്ഷാഘാത ബാധിതയും ബേബി ശരീരികവെല്ലുവിളികൾ നേരിടുന്നയാളുമാണ്.
വീട് നിർമാണം കാലതാമസമില്ലാതെ പൂർത്തീകരിക്കും 500 ചതുരശ്രയടിയിൽ രണ്ടുമുറിയും അടുക്കളയും ഹാളും വരാന്തയും ശുചിമുറിയുമടക്കമാണ് നിർമിതി. വൈദ്യുതീകരണമുൾപ്പെടയുള്ള ജോലികൾ പൂർത്തികരിച്ച് താക്കോൽ കൈമാറാനാണ് ലക്ഷ്യം.
ഉഷാ ജേക്കബ്, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]