
കോന്നി ∙ കാർഷിക സമൃദ്ധിയുടെ ഓണക്കാലത്ത് ഉത്സവമാകാൻ കോന്നി കരിയാട്ടം തുടങ്ങുന്നു. 30 മുതൽ സെപ്റ്റംബർ 8 വരെ കെഎസ്ആർടിസി മൈതാനത്താണു കരിയാട്ടം ടൂറിസം എക്സ്പോ നടക്കുക. കോന്നിയുടെ സൗന്ദര്യത്തെ ലോകത്തിനു പരിചയപ്പെടുത്താനും ടൂറിസത്തിലൂടെ കോന്നിയുടെ വികസന സാധ്യതകൾ ഉറപ്പാക്കാനും കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ 2023ൽ ആണു കരിയാട്ടം ടൂറിസം എക്സ്പോയ്ക്കു തുടക്കം കുറിക്കുന്നത്. കരിയാട്ടം എന്ന പുത്തൻ കലാരൂപം കേരളത്തിനു സംഭാവന നൽകാൻ ഇതിലൂടെ കഴിഞ്ഞു.
2023 ൽ കരിയാട്ടത്തിന്റെ ഭാഗമായി കോന്നിയിലെത്തിയതു ലക്ഷക്കണക്കിന് ആളുകളാണ്. കനത്ത മഴയെ അവഗണിച്ചു കോന്നിയിൽ എത്തിയവർക്കു കേരളത്തിലെ മുൻനിര കലാകാരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ കഴിഞ്ഞു.
കുട്ടവഞ്ചി സവാരി, പഞ്ചാരിമേളം, തൊഴിൽ മേള, വിവിധ സെമിനാറുകൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. കരിയാട്ടം ടൂറിസം എക്സ്പോ 2025 ന്റെ ഭാഗമാകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ കോന്നിയിലേക്ക് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അവരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ കെഎസ്ആർടിസി മൈതാനം ആധുനിക നിലവാരത്തിൽ നിർമാണം പൂർത്തിയാക്കി. പതിനായിരക്കണക്കിനാളുകൾക്ക് കലാപരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ തയാറാക്കുന്നുണ്ട്.
പ്രശസ്തരായ കലാകാരന്മാരാണ് ഇത്തവണയും കലാപരിപാടികളിൽ പങ്കെടുക്കുന്നത്.
സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, പ്രസീത ചാലക്കുടി, വൈക്കം വിജയലക്ഷ്മി ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും ഇത്തവണയുണ്ടാകും. തൃശൂർ പൂരം പോലെ, പുലിക്കളി പോലെ കോന്നിയുടെ സാംസ്കാരിക പൈതൃകം പേറുന്ന കരിയാട്ടം ജനകീയ ഉത്സവമായി മാറുമെന്നു കെ.യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
കുട്ടവഞ്ചി തുഴച്ചിൽ മത്സരം 27ന്
കരിയാട്ടത്തിന്റെ ഭാഗമായി കുട്ടവഞ്ചികളുടെ തുഴച്ചിൽ മത്സരത്തിന് അടവി ഒരുങ്ങുന്നു. 27നു രണ്ടിന് ആണു കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടക്കുക.
2023 ൽ ആണു കുട്ടവഞ്ചി തുഴച്ചിൽ മത്സരം തണ്ണിത്തോട് അടവിയിൽ കല്ലാറ്റിൽ ആരംഭിച്ചത്. പ്രകൃതി സൗഹൃദ ടൂറിസം കേന്ദ്രമെന്ന ഖ്യാതി നേടിയ അടവിയിൽ നടത്തിയ കുട്ടവഞ്ചി തുഴച്ചിൽ മത്സരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ വള്ളംകളി നടക്കാറുണ്ടെങ്കിലും കുട്ടവഞ്ചി തുഴച്ചിൽ മത്സരം അടവിയിൽ മാത്രമാണുള്ളത്. അലങ്കരിച്ച കുട്ട
വഞ്ചികളുടെ പ്രദർശന ജലയാത്രയായിരിക്കും ആദ്യം നടക്കുക. 25 കുട്ടവഞ്ചികളാണു നിലവിൽ ഉപയോഗിക്കുന്നത്.
ടീമുകളായി തിരിക്കുന്ന കുട്ടവഞ്ചികളുടെ മത്സരം തുടങ്ങും.
ഒന്നും രണ്ടും മൂന്നും ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.
മത്സര നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി യോഗം കെ.യു.ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]