
പോളി ടെക്നിക് സീറ്റ് ഒഴിവ്;
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സെപ്റ്റംബർ 15 വരെ പ്രവേശനം നേടാം. ഓൺലൈനായോ നേരിട്ടോ പങ്കെടുക്കാം.
എസ്സി/എസ്ടി/ഒഇസി വിഭാഗക്കാർക്ക് 1000 രൂപയും ഫീസ് ആനുകൂല്യത്തിന് (വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെ) അർഹരായവർ 11000 രൂപയും അർഹരല്ലാത്തവർ 14215 രൂപയും അടയ്ക്കണം. വെബ്സൈറ്റ്: www.polyadmission.org.
ഫോൺ: 0469–2650228. ഇ-മെയിൽ: [email protected].
സമാധാന സമ്മേളനംവൈഎംസിഎസംഗമം
തിരുവല്ല ∙ വൈഎംസിഎ ദേശീയ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആഗോള സമാധാന സമ്മേളനവും വൈഎംസിഎ സംഗമവും തിങ്കൾ രാവിലെ 10.30 ന് കുറ്റൂർ കമ്യൂണിറ്റി ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ദേശീയ ഇന്റർ റിലീജിയസ് കമ്മിറ്റി ചെയർമാൻ ഫാ. ഡാനിയൽ പുല്ലേലി അധ്യക്ഷത വഹിക്കും.
സാമുവൽ മാർ തെയോഫിലോസ് അനുഗ്രഹ സന്ദേശം നൽകും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും.
ദേശീയ ട്രഷറർ റെജി ജോർജ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
ചെന്നീർക്കര ∙ ഗവ.
ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 25 മുതൽ 30 വരെ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവയുമായി രക്ഷാകർത്താവിനോടൊപ്പം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഓരോ ദിവസവും 12.30 വരെ അപേക്ഷ സ്വീകരിക്കുകയും അതിന് ശേഷം ആപ്ലിക്കേഷൻ നിന്നു റാങ്ക് ലിസ്റ്റ് തയാറാക്കി അന്നേ ദിവസം തന്നെ അഡ്മിഷൻ നടപടി പൂർത്തിയാക്കും. 9656472471.
യോഗം ഇന്ന്
പത്തനംതിട്ട
∙ റാന്നി ആദിവാസി സമൂഹത്തിന്റെ ഇടയിൽ പ്രവർത്തിക്കുന്ന സുവിശേഷ സംഘടനയായ പെരുമ്പാവൂർ ട്രൈബൽ മിഷന്റെ പ്രമോഷനൽ യോഗം ഇന്ന് വൈകിട്ട് 6ന് ചെത്തോങ്കര താന്നിമൂട്ടിൽ ബിൽഡിങ്ങിലെ യൂണിയൻ ക്രിസ്ത്യൻ പ്രയർ ഹാളിൽ നടക്കും. ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറി ഡോ.കെ.മുരളിധർ വചന സന്ദേശം നൽകും.
ടിഐ സീറ്റ് ഒഴിവ്
മെഴുവേലി ∙ ഗവ.
വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ സീറ്റ് ഒഴിവുണ്ട്. ഇന്നുവരെ അപേക്ഷിക്കാം.
0468 2259952.
ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
പത്തനംതിട്ട ∙ ജില്ലയിലെ പ്രിസം പാനലിൽ ഒഴിവുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കാൻ 26ന് 2ന് അഭിമുഖം നടത്തുമെന്ന് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.ജേണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും ഉള്ളവർക്ക് പങ്കെടുക്കാം.
അര മണിക്കൂർ മുൻപ് കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖല കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തണം. ഐഡന്റിറ്റി തെളിയിക്കാൻ ആധാർ / തിരഞ്ഞെടുപ്പ് ഐഡി കാർഡോ പാൻ കാർഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖയോ ഹാജരാക്കണം.വിശദവിവരം ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയത്തെ മേഖലാ ഓഫിസിലും ജില്ലാ ഇൻഫർമേഷൻ ഓഫിസിലും ലഭിക്കും.
0481 2561030 (മേഖല ഓഫിസ്), 0468 2222657 (ജില്ലാ ഇൻഫർമേഷൻ ഓഫിസ്).
പദ്ധതി പുരോഗതി അവലോകനം; ദിശ യോഗം 26ന്
പത്തനംതിട്ട ∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ആന്റോ ആന്റണി എംപി ചെയർമാനായും കലക്ടർ എസ്.പ്രേം കൃഷ്ണൻ മെംബർ സെക്രട്ടറിയായും തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കൺവീനറായുള്ള ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗം 26ന് 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വിദ്യാഭ്യാസ ധനസഹായം
പത്തനംതിട്ട
∙ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ അംഗങ്ങളായ കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ 30ന് വൈകിട്ട് 5 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിലും അപ്പീൽ സെപ്റ്റംബർ 15 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസിലും സ്വീകരിക്കും.മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, എസ്സി /എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നൽകണം.
www.agriworkersfund.org, 0468-2327415.
ഗെസ്റ്റ് അധ്യാപകഒഴിവ് അഭിമുഖം
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിലെ സുവോളജി, പൊളിറ്റിക്സ്, കൊമേഴ്സ് വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 26ന് 9.30ന് നടക്കും. നെറ്റ്, പിഎച്ച്ഡി നേടിയവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ, റജിസ്റ്റർ നമ്പറും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
04682214566, www.stthomascollege.info
അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്
പത്തനംതിട്ട ∙ കുടുംബശ്രീ ജില്ലാ മിഷൻ കാര്യാലയത്തിൽ ഓഫിസ് സെക്രട്ടേറിയൽ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അയൽക്കൂട്ട അംഗം/ കുടുംബാംഗം ആയ നിശ്ചിത യോഗ്യതയുള്ള സ്ത്രീ/പുരുഷന്മാർക്ക് അപേക്ഷിക്കാം. ബികോം ബിരുദം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫിസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) എന്നിവയാണ് യോഗ്യത.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 21-35.
ബയോഡേറ്റ, സർട്ടിഫിക്കറ്റ് പകർപ്പ്, ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 27ന് വൈകിട്ട് 5ന് മുൻപ് ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാം നില, കലക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. 0468 2221807
വൈദ്യുതി മുടക്കം
∙ തോട്ടഭാഗം വൈദ്യുതി സെക്ഷനിലെ വടയത്ര പടി, ആമല്ലൂർ, മോണോത്തുപടി, നല്ലൂർ സ്ഥാനം, ചെക്ക്ഡാം, മുരിങ്ങൂർകുന്നുമല, കുരുമല, പുത്തൻകാവ് മല, മിൽമ, വാര്യംകാട്ട് പടി, ആയുർവേദം, വള്ളംകുളം, കമ്മാളത്തകിടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]