പത്തനംതിട്ട∙ മേൽപാലത്തിനായി അബാൻ ജംക്ഷനിലെ പണികൾ ഇന്ന്(23) തുടങ്ങും. വാഹന ഗതാഗതം തിരിച്ചുവിട്ടാണു പണികൾ നടത്തുക. അതിനാൽ ഇന്നു മുതൽ അബാൻ ജംക്ഷനിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രതിഷേധവുമായി വ്യാപാരികൾ.അബാൻ ജംക്ഷൻ– മുത്തൂറ്റ് ആശുപത്രി, അബാൻ ജംക്ഷൻ– പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണു ഗതാഗത നിയന്ത്രണം ഉള്ളത്.
മേൽപാലത്തിന്റെ 2 സ്പാൻ, പൈൽ ഫൗണ്ടേഷൻ എന്നിവയുടെ പണികളാണ് തുടങ്ങുന്നത്. അബാൻ കെട്ടിടത്തിനോടു ചേർന്നുള്ള പാലത്തിന്റെ കോൺക്രീറ്റ് പണികളും ഉടൻ തുടങ്ങും.
ജിം പാലസ് കെട്ടിടത്തിനോടു ചേർന്നാണ് പൈൽ ഫൗണ്ടേഷൻ പണികൾ നടത്തുന്നത്. ഇതുകാരണം വാഹനങ്ങൾക്ക് കടന്നുപോകാനുള്ള തടസ്സം ഉണ്ടാകും.
അതിനാലാണ് ഗതാഗത നിയന്ത്രണം്.
കുമ്പഴ ഭാഗത്തു നിന്നു വരുന്ന എല്ലാ ബസുകളും മിനി സിവിൽ സ്റ്റേഷൻ, കെഎസ്ആർടിസി വഴി സ്വകാര്യ സ്റ്റാൻഡിൽ എത്തണം. തിരിച്ചും അതുവഴിയാണു പോകേണ്ടത്. മൈലപ്ര ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കെഎസ്ആർടിസി, മിനി സിവിൽ സ്റ്റേഷൻ വഴി പോകണം. അടൂർ, പന്തളം, ഓമല്ലൂർ തുടങ്ങിയ ഭാഗത്തു നിന്ന് മൈലപ്ര ഭാഗത്തേക്കുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നിന്നു തിരിഞ്ഞ് മേലേവെട്ടിപ്രം, എസ്പി ഓഫിസ് വഴി പോകണം.
അടൂർ, പന്തളം ഓമല്ലൂർ ഭാഗങ്ങളിൽ നിന്നു കുമ്പഴ, മലയാലപ്പുഴ, കോന്നി ഭാഗത്തേക്ക് കല്ലറക്കടവ്, കണ്ണങ്കര വഴി തിരിഞ്ഞു പോകണം.
നിയന്ത്രണത്തിന്എതിരെ വ്യാപാരികൾ
ഓണക്കാലത്ത് അബാൻ ജംക്ഷനിലെ ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപാരികൾ രംഗത്ത്. ഗതാഗത നിയന്ത്രണം നൂറുകണക്കിനു വ്യാപാരികളെ ദുരിതത്തിലാക്കുമെന്നാണ് കച്ചവടക്കാരുടെ ആക്ഷേപം. അതിനാൽ ഓണം കഴിഞ്ഞു മാത്രം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നാണ് അവരുടെ നിലപാട്.
നഗരത്തിലെ വ്യാപാരികൾ ഇന്നലെ ഈ ആവശ്യവുമായി ജില്ലാ കലക്ടറെ സമീപിച്ചു. അബാൻ മേൽപാലത്തിന്റെ പണി തുടങ്ങിയിട്ട് 4 വർഷമായി.
മേൽപാലം കടന്നു പോകുന്ന മേഖലയിലെ വ്യാപാരം പൂർണമായും ഇല്ലാതായി. നിരവധി കച്ചവടക്കാർ വഴിയാധാരമായി.
ഇപ്പോൾ ചെറിയ തോതിൽ കച്ചവടം തിരിച്ചു പിടിച്ചുവന്ന സമയത്താണ് ഓണ സമയത്ത് ഗതാഗതം തടഞ്ഞുള്ള പണികൾ നടത്തുന്നതെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ പറഞ്ഞു.
ടൗൺ സ്ക്വയർ
∙ അബാൻ ജംക്ഷൻ നഗരസഭ രേഖകളിൽ ഇനിയും മുതൽ ടൗൺ സ്ക്വയർ എന്നാണ് അറിയപ്പെടുക. നഗരസഭയുടെ പുതിയ വാർഡും ടൗൺ സ്ക്വയർ എന്ന പേരിലാണ്. റിങ് റോഡിൽ പുതിയ ജംക്ഷൻ രൂപം കൊണ്ടപ്പോൾ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പേരിൽ ജനങ്ങൾ വിളിച്ചു തുടങ്ങി.
അങ്ങനെയാണ് അബാൻ എന്ന പേരു വന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]