
റാന്നി ∙ യാത്രക്കാർക്കു പ്രയോജനപ്പെടാത്ത ചെളിക്കുഴിയിൽ ബസ് ടെർമിനൽ നിർമിക്കാനാകില്ലെന്ന് എംഎൽഎ. പഴവങ്ങാടി പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്തിന് അപാകതയെന്തെന്നു പറയണമെന്ന് പ്രസിഡന്റ്.
ഇരുകൂട്ടരും തമ്മിൽ തർക്കം തുടരുമ്പോൾ നല്ല ശുചിമുറി പോലും ഇല്ലാത്ത സ്റ്റാൻഡിൽ നിന്ന് ബസ് ടെർമിനൽ നഷ്ടപ്പെടുമോയെന്ന് യാത്രക്കാർ. എംഎൽഎ ഫണ്ടിൽ 2.63 കോടി രൂപ ചെലവഴിച്ച് ഇട്ടിയപ്പാറയിൽ നിർമിക്കാൻ ലക്ഷ്യമിട്ട ബസ് ടെർമിനലാണ് വിവാദത്തിൽ കുടുങ്ങിക്കിടക്കുന്നത്. 6 മാസം മുൻപാണ് നിർമാണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചത്.
പൊതുമേഖല സ്ഥാപനമായ സിൽക്കിനെയാണ് നിർമാണ ചുമതല ഏൽപിച്ചിരിക്കുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർക്ക് ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിൽ നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്.
മണ്ണിന്റെ ബലപരിശോധന നടത്തിയതും ഇത്തരത്തിലാണ്.
തുടർന്നാണ് പഞ്ചായത്ത് സ്ഥലം അനുവദിച്ചത്. മണ്ണ് പരിശോധന നടത്തിയതിന്റെ എതിർ വശത്താണ് ടെർമിനലിന് പഞ്ചായത്ത് ഭരണസമിതി സ്ഥലം അനുവദിച്ചത്.
ശബരിമല ഇടത്താവളത്തിനും കെഎസ്ആർടിസിക്കുമായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിന്റെ അതിരിലാണ് പഞ്ചായത്ത് സ്ഥലം ചൂണ്ടിക്കാട്ടിയത്. ഇവിടം ചെളിക്കുഴിയാണ്.
കൂടാതെ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ വെള്ളം ഒഴുകിപ്പോകുന്ന കൈത്തോടും ഇതോടു ചേർന്നുണ്ട്. യാഡിലെ ഓടയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ഇതിലൂടെയാണ് ഒഴുകി കൈത്തോട്ടിലെത്തുന്നത്.
സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർ ഇവിടേക്കെത്താറില്ല.
നിലവിൽ പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ശുചിമുറി സമുച്ചയമാണ് സ്റ്റാൻഡിലുള്ളത്. ഇതിനുള്ളിലേക്കു കടക്കാൻ യാത്രക്കാർ മടിക്കുന്നു.
മുൻ വശത്തു പാകിയിരുന്ന പൂട്ടുകട്ടകൾ ഇളകി ചെളി നിറഞ്ഞിരിക്കുന്നു. മുന്നിൽ സ്ഥാപിച്ചിരുന്ന ഷെഡിന്റെ മേൽക്കൂരയിലെ ഷീറ്റുകളും ദ്രവിച്ചു.
ഉൾവശത്ത് വൃത്തിയില്ല. ദുർഗന്ധം വമിക്കുകയാണ്.
സ്റ്റാൻഡിലെ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളിലും ശുചിമുറി സൗകര്യമില്ല. കച്ചവടക്കാർ അടക്കം തുറസ്സായ സ്ഥലത്തെത്തിയാണ് ആവശ്യം നിറവേറ്റുന്നത്.
ഇതുവഴി കടന്നു പോകുന്ന ദീർഘദൂര യാത്രക്കാരും നെട്ടോട്ടമാണ്. റാന്നി പഞ്ചായത്തിൽ മന്ദിരത്തിനും വാളിപ്ലാക്കലിനും മധ്യേ വഴിയിടമുണ്ട്.
പഴവങ്ങാടി പഞ്ചായത്തിൽ മിനർവപടിയിലും കോളജ് റോഡിലും വഴിയിടങ്ങൾ നിർമിച്ചിട്ടുണ്ട്. രണ്ടും പൂട്ടിയിട്ടിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]