
സീതത്തോട് ∙ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ മരണത്തെ തുടർന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും വനം വികസന കോർപറേഷൻ ഗവി ഡിവിഷനിലെ തൊഴിലാളികൾക്കു അധികൃതർ അവധി നൽകിയില്ല. പാർട്ടി അനുഭാവികളായ ഏതാനും പേർ ഒഴികെ ബാക്കി എല്ലാവരും ഇന്നലെ പതിവുപോലെ ജോലി ചെയ്തു മടങ്ങി.
സർക്കാർ ഉത്തരവിന്റെ കോപ്പി യൂണിയൻ പ്രതിനിധികൾ നേരിട്ട് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടും തങ്ങൾക്കു ഇതു സംബന്ധിച്ച ഒരു അറിയിപ്പും ലഭിച്ചില്ലെന്ന വാദവുമായി ഉദ്യോഗസ്ഥർ. അധികൃതരുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത്.
തിങ്കളാഴ്ച വൈകിട്ടു തന്നെ ഇന്നലത്തെ അവധി സർക്കാർ പ്രഖ്യാപിച്ചിരുന്നു.വൈകുന്നേരത്തോടെ ഉത്തരവിന്റെ കോപ്പി മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ യൂണിയൻ പ്രതിനിധികൾക്കു ലഭിക്കുകയും ചെയ്തിരുന്നു.
ഗവി കെഎഫ്ഡിസി ഡിവിഷന്റെ പരിധിയിൽ കൊച്ചുപമ്പ,ഗവി-മീനാർ സബ് ഡിവിഷനുകളിലായി 185-ൽ കുറയാതെ തൊഴിലാളികളാണ് ജോലി നോക്കുന്നത്.
ഗവി ഇക്കോ സെന്ററിലും 50 ൽ പരം തൊഴിലാളികൾ ഉണ്ട്. ഭൂരിഭാഗം പേരും പതിവുപോലെ ജോലിക്കു എത്തുകയും ഇക്കോ സെന്ററിലെ ടൂറിസം പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുകയും ചെയ്തു.
ഒരു ഡിവിഷൻ മാനേജർ, മൂന്ന് മാനേജർ,നാല് അസി.മാനേജർ എന്നിവരുടെ സംഘമാണ് ഗവി ഡിവിഷന്റെ നിയന്ത്രണം. ഉദ്യോഗസ്ഥരുടെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]