
അധ്യാപക ഒഴിവ്
കവിയൂർ∙ കെഎൻഎം ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിലുള്ള ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
അയിരൂർ കഥകളിഗ്രാമം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കെ– ടെറ്റ് ഉണ്ടായിരിക്കണം. അഭിമുഖം 25ന് 10.30ന് ഓഫിസിൽ നടക്കും.
9446428532.
ചിറ്റാർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഹിന്ദി അധ്യാപിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10നു നടക്കും.
ലാബ് ടെക്നീഷ്യൻ
തോട്ടപ്പുഴശേരി∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രോജക്ട് വഴി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കു (മാസവേതനം) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ളവർ 29ന് 11.30ന് മുൻപ് അപേക്ഷിക്കണം.
0469 2671950
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
മല്ലപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്ത് 2025–2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസാപ് കേരളയുടെ സഹകരണത്തിൽ വനിതകൾക്കായി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട
18നും 35നും ഇടയിലുള്ളവർ 31ന് മുൻപ് അപേക്ഷിക്കണം. കോഴ്സ് ഫീസിന്റെ 75% ഇളവുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോൺ: 9188127059.
ഗ്രാമസഭകൾ 25നും 26നും
മല്ലപ്പള്ളി ∙ ഇന്ന് നടത്താനിരുന്ന പഞ്ചായത്ത് ഗ്രാമസഭകൾ 25നും 26നും നടക്കും. വാർഡ്, തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ.
1, 26, സെഹിയോൻ മാർത്തോമ്മാ പള്ളി പാരീഷ്ഹാൾ, 3.00. 2, 25, മഞ്ഞത്താനം ആശ്രയ വയോജനമന്ദിരം, 2.00.
5, 26, മുരണി അങ്കണവാടി, 2.00. 13, 26, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 11.00.
ഗ്രാമസഭ മാറ്റി
പുറമറ്റം ∙ ഇന്ന് നടത്താനിരുന്ന പഞ്ചായത്ത് 3, 9 വാർഡുകളിലെ ഗ്രാമസഭ മാറ്റിവച്ചു.
സൗജന്യ മെഡിക്കൽ ക്യാംപ്
തുരുത്തിക്കാട് ∙ ബിഎഎം കോളജ് കെമിസ്ട്രി വിഭാഗം ജില്ലാ ഹോമിയോ ആശുപത്രിയുമായി ചേർന്ന് ഇന്ന് 10.30ന് കോളജ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും.
മാരാമൺ ∙ വൈഎംസിഎയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര രോഗ നിർണയം, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ നിർണയ ക്യാംപ് 26ന് രാവിലെ 9.30ന് നടക്കും. 9447650336.
ആയുർവേദ മെഡിക്കൽ ക്യാംപ്
പത്തനംതിട്ട
∙ മാക്കാംകുന്ന് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ ആയുർവേദ ആശുപത്രിയുടെ സഹകരണത്തിൽ നാളെ 9.30ന് മാക്കാംകുന്ന് പള്ളിക്ക് സമീപം വടക്കേതിൽ ബിൽഡിങ്ങിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ.അജിത്കുമാർ ക്യാംപ് ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടക്കും.
മെഡിക്കൽ ക്യാംപ് ബുക്കിങ്ങിന്: 9447104412
ഹർത്താൽ മാറ്റി
ഇട്ടിയപ്പാറ ∙ എൽഡിഎഫ് പഴവങ്ങാടി പഞ്ചായത്ത് കമ്മിറ്റി 25ന് നടത്താനിരുന്ന ഹർത്താൽ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം മാറ്റിവച്ചതായി കൺവീനർ കെ.കെ.സുരേന്ദ്രൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]