
കുറ്റൂർ ∙ റോഡ് ആരുടെയെങ്കിലും ആസ്തിയിലല്ലെങ്കിൽ ആരും നന്നാക്കാനുണ്ടാവില്ല. പഞ്ചായത്ത് ഒന്നാം വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതമാണിത്. പനച്ചമൂട്ടിൽ പാലത്തിന്റെ സമീപന പാത മുതൽ തെങ്ങേലിക്കുള്ള റോഡിൽ ഈരടിച്ചിറ വരെ 100 മീറ്ററോളം റോഡും ഇവിടെ നിന്നു വാളത്തോടു വരെയുള്ള 50 മീറ്റർ റോഡുമാണ് അവകാശികളില്ലാതെ കിടക്കുന്നത്. പഞ്ചായത്തിന്റെയോ പൊതുമരാമത്തിന്റെ ആസ്തിയിലില്ലാത്തതിനാൽ റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുമാറുകയാണ്.
പനച്ചമൂട്ടിൽ പാലത്തിന്റെ സമീപന പാത അഞ്ചര മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയിരിക്കുന്നത്. അതു കഴിഞ്ഞാൽ ഈരടിച്ചിറ വരെ 3 മീറ്റർ മാത്രം വീതിയിലാണ് ടാറിങ്. 30 വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും സമ്മർദ്ദം കാരണം ഒരിക്കൽ പൊതുമരാമത്ത് വകുപ്പ് ടാറിങ് നടത്തിയതാണിപ്പോൾ കിടക്കുന്നത്.
ഇതു പലയിടത്തും കുഴിയായും മെറ്റലും ടാറും ഇളകിയ നിലയിലാണ്.
ഈരടിച്ചിറ മുതൽ വാളത്തോട് വരെ 50 മീറ്ററോളം റോഡ് ഇപ്പോഴും മണ്ണു റോഡായി അവശേഷിക്കുകയാണ്. റോഡിന്റെ രണ്ടു ഭാഗവും ആലപ്പുഴ ജില്ലയുടെ ഭാഗമാണ്. ഒരു വശത്തു തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ ടാർ റോഡും മറ്റേ ഭാഗത്തു വാളത്തോടുമാണ്.
ഇവിടെ വാളത്തോട്ടിൽ ഒരു പാലം പണിത് റോഡ് ടാറിങ് നടത്തിയാൽ ഇരമല്ലിക്കരയിലേക്കു പോകാനുള്ള എളുപ്പവഴിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]