
കല്ലൂപ്പാറ ∙ മല്ലപ്പള്ളി–കല്ലൂപ്പാറ–ഞാലിക്കണ്ടം റോഡിൽ കേബിൾ സ്ഥാപിക്കുന്നതിനെടുത്ത കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തിയില്ല. വാഹനയാത്ര അപകടഭീതിയിൽ.
കടമാൻകുളം മുതൽ ഞാലിക്കണ്ടം വരെയുള്ള ഭാഗങ്ങളിലാണു കുഴികൾ. പലയിടങ്ങളിലും ടാറിങ്ങിനുള്ളിലാണു കുഴികളുള്ളത്.
5 മാസങ്ങൾക്കു മുൻപാണു കേബിൾ സ്ഥാപിക്കുന്നതിനു കുഴികളെടുത്തതെങ്കിലും നാളിതുവരെയായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. വളവുകളിലുള്ള കുഴികൾ അപകടക്കെണിയായിട്ടും അധികൃതർ നന്നാക്കാൻ നടപടിയെടുക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കല്ലൂപ്പാറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ മഴക്കാലത്തു റോഡിൽകൂടി വെള്ളം പരന്നൊഴുകുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നുണ്ട്.
റോഡ് നവീകരണത്തിന്റെ ഭാഗമായി കുറെയിടങ്ങളിൽ ഓട നിർമിച്ചിരുന്നുവെങ്കിലും അതിനുള്ളിലേക്ക് വെള്ളമൊഴുകാറില്ല.
കാട് വളർന്നതാണ് പ്രശ്നമാകുന്നത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിലേക്ക് എത്തുന്നവർക്കും വെള്ളമൊഴുക്ക് ദുരിതമാണ്.
വാഹനങ്ങൾക്ക് അപകടക്കെണിയാകുന്ന കുഴികളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനും റോഡിൽകൂടിയുള്ള നീരൊഴുക്കും ഇല്ലാതാക്കുന്നതിനും അധികൃതർ തയാറാകണമെന്നാണു യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]