വെണ്ണിക്കുളം ∙ പ്രളയത്തിൽ സമീപനപാത തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്ന കോമളത്ത് പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നു. പാലത്തിലെ കൈവരികളിൽ പെയിന്റിങ് നടക്കുകയാണ്.
അധികം താമസിയാതെ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. പാലമില്ലാതിരുന്നതിനാൽ 5 വർഷത്തോളമായി യാത്രാബുദ്ധിമുട്ടുകൾ ഏറെയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസം അവസാനത്തെ ആഴ്ച മുതൽ കാൽനടയാത്രയാക്കായും നവംബർ ആദ്യയാഴ്ച മുതൽ കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പോകുന്നതിനും അനുമതി നൽകിയിരുന്നു.
പാലത്തിലെയും സമീപനപാതയിലെയും ടാറിങ് പൂർത്തീകരിച്ചതോടെ വലിയ വാഹനങ്ങളും ഓടിത്തുടങ്ങിയിരുന്നു. 2021 ഒക്ടോബർ 18ന് ഉണ്ടായ പ്രളയത്തിൽ കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാട് കരയിലെ സമീപനപാത ഒഴുകിപ്പോയതിനെ തുടർന്നാണു യാത്രാമാർഗമില്ലാതായത്.
തുരുത്തിക്കാട്, അമ്പാട്ടുഭാഗം, വെണ്ണിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ റാന്നി–വെണ്ണിക്കുളം–ഇരവിപേരൂർ റോഡിലെ കോമളം കവലയിലേക്ക് എത്തുന്നതിനുള്ള പ്രധാന സഞ്ചാരമാർഗമായിരുന്നു
പാലം. നദിയിലെ ജലനിരപ്പ് ഉയരുമ്പോൾ മുങ്ങിപ്പോകുന്ന ഉയരം കുറഞ്ഞ പാലം 1987ൽ നിർമിച്ചിരുന്നത്.
പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം 5 മീറ്ററും ഇവ തമ്മിൽ ബന്ധിപ്പിച്ച് 10.75 മീറ്റർ വീതമുള്ള 5 സ്പാനുകളുമാണുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരത്തടിയും മുളങ്കൂട്ടങ്ങളും പാലത്തിന്റെ അടിയിൽ വന്നടിഞ്ഞ് തടയണപോലെ രൂപപ്പെട്ടതാണു വിനയായത്. തുരുത്തിക്കാട് കരയിലുള്ള സമീപനപാതയും അതിനോടു ചേർന്നുണ്ടായിരുന്ന കരയും ഉൾപ്പെടെ ഒലിച്ചുപോകുകയായിരുന്നു.
ഇത്തരത്തിലുള്ള തുടർദുരന്തങ്ങൾ ഒഴിവാക്കുന്നതിനാണു പഴയത് പൊളിച്ചു മാറ്റി ഉയരത്തിലുള്ള പാലം നിർമിച്ചത്. 2023 ജൂൺ ഏഴിനാണു പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

