പത്തനംതിട്ട ∙ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്കു സമീപമുള്ള കവലയിൽ ട്രാഫിക് നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ വാഹനങ്ങൾ ഇടതടവില്ലാതെ അമിതവേഗത്തിൽ ചീറിപ്പായുന്നു.
5 റോഡുകൾ സംഗമിക്കുന്ന സ്ഥലമാണിവിടം. കാൽനട
യാത്രികർ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കോന്നി, ളാക്കൂർ, ചന്ദനപ്പളളി, മല്ലശേരിമുക്ക് കൂടാതെ പ്രമാടം ഭാഗത്ത് നിന്നു കവലയിലേക്കു വന്നിറങ്ങുന്ന ഇടറോഡിലൂടെയും എത്തുന്ന വാഹനങ്ങൾ കവല ചുറ്റിക്കറങ്ങിയാണ് വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ മിക്ക ദിവസവും ഇവിടെ സംഭവിക്കാറുണ്ടെന്നു വ്യാപാരികളും പറയുന്നു.
കഴിഞ്ഞ ദിവസവും ഓട്ടോറിക്ഷയും കാറും ഇവിടെ അപകടത്തിൽപെട്ടെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. സ്കൂൾ ദിവസങ്ങളിൽ മിക്കപ്പോഴും വാഹനങ്ങളുടെ തിരക്കേറെയാണ്.
അമിതവേഗത്തിൽ കോന്നി, ചന്ദനപ്പള്ളി ഭാഗത്ത് നിന്ന് സ്ഥല പരിചയമില്ലാതെ എത്തുന്ന വാഹന യാത്രികർക്കു കവലയിൽ എത്തുമ്പോഴാണ് 5 റോഡുകൾ സംഗമിക്കുന്നതു ശ്രദ്ധയിൽപെടുന്നത്. പെട്ടെന്ന് വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ മിക്കപ്പോഴും ഇവിടെ അപകടങ്ങൾ സംഭവിക്കും.
പത്തനംതിട്ടയിൽ നിന്ന് വകയാർ, പത്തനാപുരം, പുനലൂർ ഭാഗത്തേക്ക് കോന്നി കവല ചുറ്റിക്കറങ്ങാതെയും ഗതാഗതക്കുരുക്കില്ലാതെയും ഇതുവഴി സഞ്ചരിക്കാമെന്നതിനാൽ റോഡിൽ മിക്കപ്പോഴും വാഹനത്തിരക്കാണ്.
കൂടാതെ ശബരിമല സീസൺ ആരംഭിക്കുന്നതോടെ ചന്ദനപ്പള്ളി, അടൂർ ഭാഗത്തു നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ വാഹനയാത്രികർ സഞ്ചരിക്കാനായി തിരഞ്ഞെടുക്കുന്ന പ്രധാന പാത കൂടിയാണിവിടം. അധികൃതർ ഇടപെട്ട് അടിയന്തരമായി ഇവിടെ ട്രാഫിക് സംവിധാനം ഏർപ്പെടുത്തി വാഹനാപകടങ്ങൾ കുറയ്ക്കണമെന്നു ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

