പന്തളം ∙ ജംക്ഷനിൽ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ട ഭാഗത്ത് ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും ചോർച്ച.
ജംക്ഷന്റെ കിഴക്ക് ഭാഗത്താണ് ചോർച്ചയുണ്ടായത്. ഇവിടെ പൈപ്പ് ലൈൻ പൊട്ടിയിട്ട് ആഴ്ചകളായി. ഒരാഴ്ച മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്.
അന്ന് വൈകിട്ടോടെ തുടങ്ങിയ ജോലികൾ അടുത്ത ദിവസം പുലർച്ചെ രണ്ടോടെയാണ് പൂർത്തിയാക്കിയത്. എന്നാൽ, എതാനം ദിവസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും ചോർച്ച തുടങ്ങി.
പന്തളം–പത്തനംതിട്ട റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് തകരാർ. വടക്ക് നിന്നും പടിഞ്ഞാറ് നിന്നും വരുന്ന വാഹനങ്ങൾക്ക് എതിർ വശത്തേക്ക് കടക്കാൻ പ്രയാസം സൃഷ്ടിക്കുന്ന ഭാഗത്താണ് അറ്റകുറ്റപ്പണിക്കായി റോഡ് ഇളക്കിയ ഭാഗം.
ഇവിടെ ടാറിങ് ഇളകി ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. അടിയന്തരമായി തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]