
കോഴഞ്ചേരി ∙ ടികെ റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. റോഡിന്റെ ഇരുവശവും ജലഅതോറിറ്റി കുഴിച്ച കുഴികളാണു കഴിഞ്ഞ കുറെ നാളായി കുമ്പനാട് ഭാഗത്ത് ജനത്തെ വലയ്ക്കുന്നത്.
പൈപ്പ് ലൈനുകൾ ഇടാൻ വേണ്ടി റോഡിന്റെ ഇരുവശവും എടുത്ത കുഴികൾ മൂടി പൂർവസ്ഥിതിയിലാക്കിയില്ല. വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നു. മഴ സമയത്തു കുഴികൾ എടുത്തതു മൂലം റോഡ് നിറയെ ചെളി നിറഞ്ഞ് കിടക്കുകയാണ്.
ഇവിടെയുള്ള ഓടകൾ മൂടിയ നിലയിലാണ്. ഇതോടെ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
പേരിന് മാത്രമാണ് കുഴികൾ മൂടിയത്.
കാൽനട യാത്രക്കാർ തെന്നി വീഴുന്നതു പതിവായി.
വാഹനം പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളി വെള്ളം തെറിക്കുന്നു. ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പുതഞ്ഞു പോകുന്നതു കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു,ഓട്ടോ ടാക്സി സ്റ്റാൻഡിൽ വരുന്നവർക്കു ചെളി വെള്ളത്തിൽ കൂടി വാഹനത്തിൽ കയറേണ്ട
അവസ്ഥയാണ്. ഇതുമൂലം ഓട്ടോ– ടാക്സിക്കാർ ബുദ്ധിമുട്ടുകയാണ്. പണികളുടെ മേൽനോട്ടം ജല അതോറിറ്റി–മരാമത്ത് ഉദ്യോഗസ്ഥർ നടത്താത്തതു മൂലം തോന്നുംപടിയാണ് റോഡ് കുഴിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
ഒരു മാനദണ്ഡവും പാലിക്കാതെ മഴസമയത്ത് എത്തി ടികെ റോഡ് കുഴിച്ചതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണമെന്ന് വ്യാപാരികളും ഓട്ടോ–ടാക്സി ഡ്രൈവർമാരും പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]