
അടൂർ∙ ഏഴംകുളം കൈതപ്പറമ്പ്–തട്ടാരുപടി–ഏനാത്ത് വഴി കൊട്ടാരക്കരയ്ക്കുള്ള കെഎസ്ആർടിസി സർവീസ് അടൂർ ഡിപ്പോയിൽ നിന്ന് പുനരാരംഭിച്ചു. ദിവസവും രാവിലെ 6.15നും വൈകിട്ട് 3.30നുമാണ് ഈ സർവീസ് ഡിപ്പോയിൽ നിന്നു തുടങ്ങുന്നത്. ഇന്നലെ തുടങ്ങിയ സർവീസ് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
അടൂർ നഗരസഭാ അധ്യക്ഷൻ കെ.മഹേഷ്കുമാർ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.തുളസീധരൻപിള്ള, പ്രഫ. കെ.മോഹൻകുമാർ, ബി.ജോൺകുട്ടി, കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ.അരവിന്ദ്, സി.മോഹനൻ, രഞ്ജിത്, രാജേഷ്കുമാർ, കൺട്രോളിങ് ഇൻസ്പെക്ടർ രാജേഷ് തോമസ് എന്നിവർ പങ്കെടുത്തു. ഡപ്യൂട്ടി സ്പീക്കർ അടൂരിൽ നിന്ന് കൈതപ്പറമ്പ് വരെ ബസിൽ സഞ്ചരിച്ചു.
കൈതപ്പറമ്പിൽ ഡപ്യൂട്ടി സ്പീക്കറെയും കണ്ടക്ടറെയും ഡ്രൈവറേയും നാട്ടുകാർ സ്വീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]