അടൂർ ∙ ആരോപണങ്ങൾക്കുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന് ഇന്നലെ രാവിലെ മുതൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും രാജി പ്രഖ്യാപനം നടത്തിയത് ഇന്നലെ ഉച്ചയ്ക്ക് 1.30ന്. രാഹുലിന്റെ അടൂർ മുണ്ടപ്പള്ളിയിലുള്ള വസതിക്കു മുൻപിൽ ഇന്നലെ രാവിലെ മുതൽ മാധ്യമ പ്രവർത്തകർ സ്ഥാനം പിടിച്ചിരുന്നു.
രാവിലെ തന്നെ രാഹുൽ പത്രസമ്മേളനം നടത്തുമെന്നായിരുന്നു സൂചന.
എന്നാൽ വസതിയിൽ ഉണ്ടായിരുന്ന രാഹുൽ ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. ഇതിനു തൊട്ടുമുൻപ് ഡിവൈഎഫ്ഐ രാഹുലിന്റെ വസതിയിലേക്ക് മാർച്ചു നടത്തി. മാർച്ചിനിടയിൽ വസതിയ്ക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
പിന്നീട് കുറച്ചു നേരം മുദ്രാവാക്യം വിളിച്ച ശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ മടങ്ങിപ്പോയി. ഇതിനു ശേഷമാണ് രാഹുൽ രാജി പ്രഖ്യാപനം നടത്തിയത്.
ഡിവൈഎഫ്ഐയ്ക്കു പിന്നാലെ വീണ്ടും മാർച്ചുമായി സംഘടനകൾ എത്തുമെന്നതറിഞ്ഞതോടെ പൊലീസ് രാഹുലിന്റെ വസതിക്കു മുന്നിൽ ബാരിക്കേഡ് തീർത്തു.
ഏനാത്ത്, കൊടുമൺ, പന്തളം, അടൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസും എത്തി. അപ്പോഴേക്കും എഐവൈഎഫും മാർച്ചുമായി എത്തി വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
ഡിവൈഎസ്പി ജി.സന്തോഷ്കുമാർ, എസ്എച്ച്ഒ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. വൈകിട്ടാണ് ബിജെപി മാർച്ചുമായി എത്തിയത്.
ബാരിക്കേഡ് മറിച്ചിടാനും ബാരിക്കേഡിനു മുകളിലേക്ക് കയറാനും ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധ യോഗം ചേർന്നു പിരിഞ്ഞുപോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]