
റാന്നി വൈക്കം ∙ വൈദ്യുതി ലൈനുകളും കെട്ടിടങ്ങളും മാത്രമല്ല സ്കൂൾ കുട്ടികൾക്കു ഭീഷണിയായി നടപ്പാതയുമുണ്ട്. പരാതികൾ പറഞ്ഞു മടുത്തിട്ടും നടപ്പാതയിൽ കൈവരി സ്ഥാപിക്കാത്തതാണു അപകടക്കെണിയാകുന്നത്.
റാന്നി വൈക്കം ഗവ. യുപി സ്കൂളിനു മുന്നിലാണ് കെണി.
കോന്നി–പ്ലാച്ചേരി പാത നവീകരിച്ചപ്പോൾ വീതി കൂട്ടുന്നതിന് സ്കൂളിന്റെ സ്ഥലവും വിട്ടു കൊടുത്തിരുന്നു.
നടപ്പാതയിൽ കൈവരി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും മന്ത്രിക്കും കെഎസ്ടിപിക്കും പരാതി നൽകിയിരുന്നു. ഇതുവരെ നടപടിയുണ്ടായില്ല.
പാത നിർമാണം കരാറെടുത്ത കമ്പനി ഫണ്ടില്ലെന്നാണു പറയുന്നത്. എസ്റ്റിമേറ്റിൽ പറയുന്ന പല പണികളും നടത്താതിരിക്കുമ്പോഴാണ് ഫണ്ടില്ലെന്ന വാദം നിരത്തുന്നത്.
രതീഷ്കുമാർ, പിടിഎ പ്രസിഡന്റ്
സർക്കാർ ഭൂമിയായതിനാൽ ഇതിനു നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല.
വീതി കൂട്ടുന്നതിനായി സ്കൂളിനു മുന്നിൽ സംരക്ഷണഭിത്തി പണിതിരുന്നു. പത്തടിയോളം ഉയരത്തിലാണ് വശം കെട്ടിയത്.
ഇതിനു മുകളിൽ ടൈൽ പാകിയ ശേഷം നടപ്പാത നിർമിച്ചിരുന്നു. നടപ്പാതയുടെ പാതി ഭാഗത്ത് ഇരുവശത്തും കൈവരികൾ സ്ഥാപിച്ചിട്ടുണ്ട്.
ബാക്കി ഭാഗത്ത് പാതയുടെ വശത്തു മാത്രമേ കൈവരിയുള്ളൂ. സ്കൂളിനോടു ചേർന്ന ഭാഗം തുറന്നു കിടക്കുകയാണ്.
ഇതിനെതിരെ പരാതി ഉയർന്നപ്പോൾ 8 പ്ലാസ്റ്റിക് ഡിവൈഡറുകൾ വശത്തു സ്ഥാപിച്ചു.
ഇതാണ് സ്കൂൾ കുട്ടികൾ നടന്നു പോകുന്ന നടപ്പാതയിലെ സുരക്ഷാ സംവിധാനം. കാലിടറിയാൽ സ്കൂൾ മുറ്റത്തേക്കു വീഴുന്ന സ്ഥിതി.
സ്കൂളിനു മുന്നിൽ പാതയിലൂടെ നടന്നു പോകാനാകില്ല. ഏതു സമയവും അപകടം സംഭവിക്കാം.
ഒട്ടേറെ അപകടങ്ങൾക്ക് ഇവിടം വേദിയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]