
ലോൺ മേള മാറ്റി
തിരുവല്ല∙എസ്ബിഐ റീജനൽ ഓഫിസിൽ ഇന്ന് നടത്താനിരുന്ന ലോൺ മേള മുൻ മുഖ്യമന്ത്രി വി.എസ്.അച്യൂതാനന്ദന്റെ നിര്യാണത്തെ തുടർന്ന് മാറ്റി. മേള 24ന് 10ന് നടക്കും.
കൺവൻഷനു നാളെ തുടക്കം
കടമ്പനാട് ∙ ശാരോൻ ഫെലോഷിപ് ചർച്ച് ശൂരനാട് റീജൻ കൺവൻഷന് നാളെ തുടക്കം. ഏഴാംമൈൽ പുല്ലാഞ്ഞിവിള സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ എല്ലാദിവസവും 6 മുതൽ 9 വരെയാണ് കൺവൻഷൻ.
വടംവലി മത്സരം
കൊടുമൺ ∙ ജയകേരള കായിക കലാസമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5ന് വൈകിട്ട് 7 മുതൽ അഖില കേരള വടംവലി മത്സരം ജംക്ഷനിൽ നടത്തും. 9074811352
പൊതുയോഗം 24ന്
തുമ്പമൺ ∙ എക്സ് സർവീസ് ലീഗ് തുമ്പമൺ യൂണിറ്റ്, മഹിളാ വിങ് എന്നിവയുടെ പൊതുയോഗം 24ന് 3.30ന് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ വസതിയിൽ.
കർക്കടക വാവ് ബലി തർപ്പണം
റാന്നി ∙ തിരുവിതാംകൂർ ഹിന്ദു ധർമ പരിഷത്ത് 24ന് പുലർച്ചെ 4 മുതൽ പേട്ട
ഉപാസനക്കടവിൽ കർക്കടക വാവ് ബലി തർപ്പണം നടത്തും. അനിൽ ശാസ്തമംഗലം മുഖ്യകാർമികനാകും.ഒരേ സമയം 250 പേർക്കു ബലി തർപ്പണം ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം അറിയിച്ചു.
കടവിലേക്കുള്ള റോഡ് അങ്ങാടി പഞ്ചായത്ത് വൃത്തിയാക്കി നൽകും. അഗ്നി രക്ഷാസേന, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണമുണ്ടാകും.
ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. ഭക്തർക്കു ചുക്കു കാപ്പി വിതരണം ചെയ്യും.
വടശേരിക്കര ∙ പെരുമ്പേക്കാവ് ദേവീക്ഷേത്രം ഭരണസമിതി ബംഗ്ലാംകടവ് ശിവക്ഷേത്ര കടവിൽ 24ന് പുലർച്ചെ 4 മുതൽ കർക്കടക വാവ് ബലി തർപ്പണം നടത്തും. പഴകുളം ജ്യോതിഷ് ശർമ ആചാര്യനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]