
തിരുവല്ല ∙ സംസ്ഥാന പാതയെന്നാണ് പേര്. നിലവാരം പഞ്ചായത്ത് റോഡിനെക്കാൾ താഴെ.
തിരുവല്ല – കുമ്പഴ റോഡ്. 10 വർഷമായി അറ്റകുറ്റപ്പണി പോലും നടത്താത്ത റോഡിൽ പുനരുദ്ധാരണത്തിന് പണം അനുവദിച്ചിട്ട് ഒരു വർഷമായെങ്കിലും കുഴികളുടെ എണ്ണം കൂടുന്നതല്ലാതെ ഒരു പ്രയോജനവുമില്ല.ജല അതോറിറ്റിയും പൊതുമരാമത്തും ചേർന്നാണ് റോഡിനെ ഈ രീതിയിലാക്കിയത്.
തിരുവല്ല, പത്തനംതിട്ട എന്നീ ജില്ലയിലെ പ്രധാന നഗരസഭകൾക്കു പുറമേ ഏഴോളം ചെറു ടൗൺഷിപ്പുകളിലൂടെ കടന്നുപോകുന്ന റോഡ്.
പ്രധാനപ്പെട്ട
പല റോഡുകളും എത്തിച്ചേരുന്ന ഈ പാതയിൽ നിലവിൽ എങ്ങും ദിശാ സൂചികകൾ പോലുമില്ല. വഴി തിരിയണമെങ്കിൽ നാട്ടുകാരോടു ചോദിക്കണം.റോഡിൽ അപകടങ്ങൾ പതിവാണ്.
വാഹനങ്ങൾ കൂട്ടിയിടിച്ചും റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. വാഹനങ്ങൾ കറ്റോട് പാലത്തിൽ കയറി ഇറങ്ങുമ്പോൾ അമിത വേഗമാണെങ്കിൽ നിയന്ത്രണം തെറ്റി അപകടങ്ങൾ പതിവാണ്.
ഈ ഭാഗത്ത് അപകട മുന്നറിയിപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല.റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടകളുടെ അലങ്കാര വിളക്കുകൾ മിക്കപ്പോഴും സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഈ വിളക്കുകൾ മിക്കതും റോഡിനോട് ചേർന്നായിതിനാൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധമാറാനും സാധ്യതയുണ്ട്. റോഡ് കയ്യേറി പലരും കച്ചവടങ്ങൾ തുടങ്ങിയതും അപകടങ്ങൾക്ക് കാരണമാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]