
മല്ലപ്പള്ളി ∙ തേലമണ്ണിൽപടി–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയിലെ കലുങ്ക് പുനർനിർമിക്കുന്നതിന് പൊളിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും പണികൾ തുടങ്ങിയില്ല.പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പൊളിച്ചത്. കൂടുതൽ ഭാഗങ്ങളിലേക്കു തകർച്ച കണ്ടതിനെ തുടർന്നാണ് പണികൾ ഉപേക്ഷിച്ചതെന്നതാണറിയുന്നത്.
കലുങ്ക് പുനർനിർമിക്കുന്നതിന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗത്തിന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്.
ചീഫ് എൻജിനീയറുടെ ഓഫിസിൽനിന്ന് അനുമതി ലഭിച്ചാൽ നിർമാണ പ്രവൃത്തികൾ തുടങ്ങാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.കലുങ്കിന്റെ തകർച്ചയെ തുടർന്ന് ഭാരവാഹനങ്ങൾ പോകുന്നതിന് പൊതുമരാമത്ത് അധികാരികൾ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നില്ല.ഓട്ടോറിക്ഷകളും ചെറിയ വാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി പോകാൻ കഴിയുന്നത്. കലുങ്ക് പുനർനിർമിക്കുന്നതിന് എത്രയും വേഗം അനുമതി നൽകി പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]