അടൂർ ∙ പുതിയ കെട്ടിടത്തിനു സമീപത്തായി അൺഫിറ്റായ കെട്ടിടം, ഇടിഞ്ഞു വീഴാറായ നുറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, സ്കൂൾ മുറ്റത്ത് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വൈദ്യുതി ലൈൻ, സ്കൂൾ മുറ്റത്ത് ഇടിഞ്ഞ വീഴാറായ കിണർ, കാടുപിടിച്ച സ്കൂൾ പരിസരം തെരുവുനായ്ക്കളും താവളമാക്കുന്നു. ഇത്രയും സുരക്ഷിതമല്ലാത്ത സ്ഥിതിയിലൂടെയാണ് അടൂർ ഗവ.
ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. ദിനംപ്രതി ഓരോ ദുരന്ത വാർത്തകൾ വന്നു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ എത്തുന്ന കുട്ടികൾ ഭീതിയോടെ സ്കൂൾ മുറ്റത്ത് നിൽക്കേണ്ട
ഗതികേടിലാണ്. കുട്ടികൾക്ക് സുരക്ഷ ഒരുക്കേണ്ട
ജില്ലാ പഞ്ചായത്ത് അധികൃതർക്കോ സ്കൂൾ അധികൃതർക്കോ ഒരു ഉത്തരവാദിത്തവുമില്ലെന്നാണ് സ്കൂളിലെ കാഴ്ചകൾ തെളിക്കുന്നത്. ശ്രീമൂലം തിരുനാൾ രാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി നിർമിച്ച നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടം മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞു താഴെ വീഴാറായ സ്ഥിതിയിൽ എത്തിയിട്ടു പോലും ആരും അനങ്ങുന്നില്ല.
ഒരു ദുരന്തമുണ്ടായിട്ടേ എന്തെങ്കിലും ചെയ്യൂ എന്ന മട്ടിലാണ് അധികൃതർ.
സ്കൂളിലെ പടിക്കെട്ടുകൾ കടുന്നു വരുമ്പോൾ കാണുന്ന പഴയ കെട്ടിടത്തിൽ നിലവിൽ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും കുട്ടികൾ ഈ കെട്ടിടത്തിന്റെ ഭാഗത്ത് നിൽക്കാറുണ്ട്. ഇതു പൈതൃകമന്ദിരമാക്കി സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
തൽക്കാലം അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതല്ലാതെ അവരും ഒന്നും ചെയ്തില്ല. നിലവിൽ അപകടാവസ്ഥയിലാണ് ഇപ്പോഴും കെട്ടിടത്തിന്റെ നിൽപ്.
അൺഫിറ്റായ കെട്ടിടം
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 13 വർഷം മുൻപ് ലാബിനായി നിർമിച്ച കെട്ടിടമാണ് അൺഫിറ്റായി ഉപയോഗിക്കാൻ പറ്റാതെ കിടക്കുന്നത്.
ഇതിന്റെ കോൺക്രീറ്റ് ഇളകി താഴെ വീണു കൊണ്ടിരിക്കുകയാണ്. 2012 ജനുവരി 17ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.
3 വർഷം മുൻപാണ് കെട്ടിടം ഉപയോഗിക്കരുതെന്നുള്ള സർട്ടിഫിക്കറ്റ് സ്കൂളിനു ലഭിച്ചത്. എന്നാൽ ഇതുവരെയും കെട്ടിടം പൊളിച്ചു മാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് ലാബിന്റെ പ്രവർത്തനം അൺഫിറ്റായ കെട്ടിടത്തിൽ നടന്നിരുന്നു.
എന്നാൽ ഇപ്പോൾ കെട്ടിടം ഉപയോഗിക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഈ കെട്ടിടം പൊളിച്ചു മാറ്റാത്തതിനാൽ ഈ കെട്ടിടവും ഒരു ദുരന്തത്തിനു വഴിതെളിക്കുമോയെന്നുള്ള ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും.സ്കൂൾ മുറ്റത്തു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾക്കിടയിലൂടെയാണ് വൈദ്യുതിലൈൻ കടന്നു പോകുന്നത്.
സ്കൂളിലേക്കുള്ള വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട വൈദ്യുതിലൈനാണ് മരച്ചില്ലകൾക്കിടയിലൂടെ കടന്നു പോകുന്നത്.
ഇതും സ്കൂളിന് അപകട ഭീഷണിയാണ്.
വൈദ്യുതിലൈൻ കടന്നു പോകുന്ന ഭാഗത്തെ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് കെഎസ്ഇബി അധികൃതർ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.സ്കൂൾ മുറ്റത്ത് നിൽക്കുന്ന കിണറും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്.
പഴയകാലത്തെ കിണറായതിനാൽ എന്തും സംഭവിക്കാമെന്ന് നിലയിലാണ് കിണറിന്റെ നിൽപ്. കിണറിന്റെ മുകൾ ഭാഗത്തെ കെട്ടുകൾ ഇടഞ്ഞു വീഴുന്നുമുണ്ട്.
ഇതിന്റെ സമീപത്തു നിന്നാണ് കുട്ടികൾ കളിക്കുന്നത്. ഈ കിണറ്റിലെ വെള്ളമാണ് സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കുന്നതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]