
ചൂളയുടെ സ്വിച്ചിന് തകരാർ; പരാതി നൽകിയെന്ന് ജീവനക്കാർ: വാതകശ്മശാനം രണ്ടാഴ്ചയായി തകരാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജണ്ടായിക്കൽ ∙ വാതക ശ്മശാനം വീണ്ടും പണിമുടക്കി. രണ്ടാഴ്ച പിന്നിട്ടിട്ടും കുഴപ്പം പരിഹരിക്കാൻ പഴവങ്ങാടി പഞ്ചായത്ത് തയാറായിട്ടില്ല. ജണ്ടായിക്കൽ സ്ഥാപിച്ചിട്ടുള്ള ശ്മശാനത്തിന്റെ പ്രവർത്തനമാണു സ്തംഭിച്ചിക്കുന്നത്. ചൂളയുടെ സ്വിച്ചിനു നേരിട്ട തകരാറാണു ശ്മശാനത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം. ഇവിടെ സേവനം അനുഷ്ഠിക്കുന്നവർ വിവരം പഞ്ചായത്തിൽ അറിയിച്ചിരുന്നു. പിന്നീട് രേഖാമൂലവും പരാതി നൽകി. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത ശേഷം നന്നാക്കാൻ ക്രമീകരണം ഒരുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതിനിടെ ചക്കിട്ടാംപൊയ്ക ലക്ഷംവീട് കോളനി മലയിൽ പ്രസാദിന്റെ മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിൽ എത്തിച്ചിരുന്നു. ചൂളയിൽ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയപ്പോഴാണു തകരാർ ബോധ്യപ്പെട്ടത്. പിന്നീട് ഇതിനു സമീപമുള്ള സെൽ തുറന്നു സംസ്കരിക്കുകയായിരുന്നു.
റാന്നി, അങ്ങാടി, പഴവങ്ങാടി, ചെറുകോൽ എന്നീ പഞ്ചായത്തുകൾക്കായുള്ള ശ്മശാനമാണിത്. ഓരോ പഞ്ചായത്തും 20 ലക്ഷം രൂപ വീതമാണ് ഇതിനു ചെലവഴിച്ചത്. ഇഴഞ്ഞും മുടങ്ങിയും നീണ്ട നിർമാണം പൂർത്തിയാക്കാൻ വർഷങ്ങളെടുത്തിരുന്നു. ഇതിനു ശേഷം പല തവണ കുഴപ്പം പ്രകടമായിരുന്നു.5 സെന്റ് ഭൂമിയിൽ താഴെ താമസിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ മരിച്ചാൽ വാതക ശ്മശാനമാണ് ആശ്രയം. കൂടാതെ സർക്കാർ വയോധിക മന്ദിരത്തിലെ അന്തേവാസികൾ മരിച്ചാലും ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തേണ്ട ശ്മശാനമാണു കേടായി കിടക്കുന്നത്.
തുക തിരികെയില്ല!
ശ്മശാനം നിർമിക്കാൻ പഞ്ചായത്തുകൾ ചെലവഴിക്കുന്ന തുക തദ്ദേശ സ്വയംഭരണ വകുപ്പ് തിരികെ നൽകുമെന്നാണ് അറിയിച്ചിരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണത്തിനു തുടക്കമിട്ടതും ഇത്തരത്തിലാണ്. സാമ്പത്തിക പരിമിതി നേരിടുന്ന പഞ്ചായത്തുകൾ പോലും പഴവങ്ങാടി പഞ്ചായത്തിനു ഫണ്ട് കൈമാറിയിരുന്നു. എന്നാൽ തുക തിരികെ നൽകിയിട്ടില്ല.