കടമ്പനാട് ∙46 വർഷത്തിനിപ്പുറവും മായാതെ ചുവരെഴുത്ത്. കടമ്പനാട് കവലയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഭിത്തിയിലാണു തിരഞ്ഞെടുപ്പു പ്രചാരണ വാചകങ്ങൾ മായാതെ നിലനിൽക്കുന്നത്.
1980-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായിരുന്ന സി.പി കരുണാകര പിള്ളയ്ക്കു വോട്ടർഭ്യർഥിച്ചായിരുന്നു ചുവരെഴുത്ത്.
കോൺഗ്രസിലെ തെന്നല ബാലകൃഷ്ണ പിള്ളയായിരുന്നു എതിർ സ്ഥാനാർഥി. ഇടതു സ്ഥാനാർഥിയാണു വിജയിച്ചത്.
അന്ന് കവലയിലെ ഗോവിന്ദപുരം ചന്ത സജീവമായിരുന്നതിനാൽ ചന്തയിലെത്തുന്ന വോട്ടർമാരുടെ കണ്ണിൽ പതിയും വിധം ചന്തയ്ക്കഭിമുഖമായി വരുന്ന കെട്ടിടത്തിന്റെ പിൻ ഭാഗത്തായിരുന്നു ചുവരെഴുത്ത്. സിപികെ എന്ന ചുരുക്കെഴുത്തിലായിരുന്നു സി.പി.കരുണാകരപിള്ളയ്ക്ക് വോട്ടഭ്യർഥിച്ചുള്ള ചുവരെഴുത്ത്.
വോട്ടഭ്യർഥനയ്ക്ക് പിന്തുണയായി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലരായിരുന്ന ഇ.കെ.നായനാർ, പികെവി, ബേബി ജോൺ തുടങ്ങിയ നേതാക്കളുടെ പേരുകളും എഴുതി ചേർത്തിട്ടുണ്ട്.
അന്ന് ഇടതു മുന്നണി അധികാരത്തിൽ വന്നതോടെ ഇ.കെ.നായനാർ മുഖ്യമന്ത്രിയാവുകയും ചെയ്തു. കലാകാരന്മാർക്കു ജീവിത മാർഗവുമായിരുന്നു തിരഞ്ഞെടുപ്പു കാലത്തെ ചുവരെഴുത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

