പത്തനംതിട്ട ∙ തിരഞ്ഞെടുപ്പ് ആവേശത്തിൽ സൂര്യൻ ചുട്ടുപൊള്ളിക്കുന്നത് അവഗണിച്ചാൽ വഴിയിൽ തളർന്നു വീഴേണ്ടി വരും.
വെയിലും ചൂടും അവഗണിച്ച് പ്രചാരണത്തിൽ സജീവമായി സ്ഥാനാർഥികളും പ്രവർത്തകരും ഓടി തുടങ്ങി. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പാലിക്കണണെന്നു സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
അന്തരീക്ഷ താപനില കൂടി നിർജലീകരണം മൂലം ജലവും ലവണങ്ങളും നഷ്ടപ്പെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലാണ്.
വെയിലേറ്റു നടക്കുന്നവർ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാൻ കയ്യിൽ കരുതണം.
ദാഹം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും തുടർച്ചയായി ഇവ കുടിക്കണം. അർധരാത്രി കഴിഞ്ഞുള്ള ഉറക്കവും അതിരാവിലെ എഴുന്നേൽക്കലും ഉറക്കം കുറയുന്നതും ശരീരത്തിന്റെ താളക്രമം അവതാളത്തിലാക്കും.
അതിനാൽ നിർബന്ധമായി വിശ്രമത്തിനുള്ള സമയം കണ്ടെത്തണം.
രക്ത സമ്മർദം, പ്രമേഹം എന്നീ പ്രശ്നങ്ങൾ ഉള്ളവർ കൃത്യമായ പരിശോധന നടത്തണം. വൃക്കരോഗികളും മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ ഉപദേശം കേൾക്കുകയും പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യണം.
ശ്രദ്ധിക്കാം, ഇത്
▶ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
▶ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
കുടയോ തൊപ്പിയോ ഉപയോഗിക്കുക.
▶ പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ശുദ്ധജലം, തണൽ എന്നിവ സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
▶ അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
▶പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
▶ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുക.
▶നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പുകർ സമത്ത് ഒഴിവാക്കുക.
▶പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

