തിരുവല്ല∙ തിരുവല്ല താലൂക്ക് ഓഫിസിലെ ജീവനക്കാർ പ്രാണി ശല്യത്താൽ ബുദ്ധിമുട്ടുന്നു. റവന്യു ടവറിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലാണു രാത്രിയിൽ നിശാശലഭത്തിനു സമാനമായ ചെറിയ പ്രാണികളെത്തുന്നത്.
രാത്രികാലങ്ങളിലും ഓഫിസ് പ്രവർത്തിക്കുന്നതിനാൽ ലൈറ്റുകൾ തെളിയിക്കുമ്പോഴാണ് ഇവയെത്തുന്നത്. താെട്ടടുത്ത ദിവസം ഇവ ചത്തു പാെടിഞ്ഞു വീഴുകയാണ് ചെയ്യുന്നത്.
ജീവനക്കാരെത്തുമ്പോൾ ഇവയുടെ ചെറിയ ഭാഗം ദേഹത്തു പറ്റിയാൽ പോലും അസഹനീയമായ ചാെറിച്ചിലാണ് അനുഭവപ്പെടുന്നത്.
ഡപ്യൂട്ടി തഹസിൽദാരുടെ രണ്ടു കൈകളും ചാെറിഞ്ഞു പാെട്ടിയ നിലയിലാണ്. മരുന്ന് പുരട്ടിയാണു മിക്ക ജീവനക്കാരും ഓഫിസിലെത്തുന്നത്.
ഓഫിസിനോടു ചേർന്നു നിൽക്കുന്ന 3 വാക മരങ്ങളിൽ നിന്നാണു പ്രാണികൾ ഓഫിസിലേക്കു കടന്നു വരുന്നത്. ചില ജീവനക്കാർക്ക് അലർജി അടക്കമുള്ള ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടായിട്ടുണ്ട്.
മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയാൽ വിഷയത്തിന് പരിഹാരമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. സ്ത്രീ ജീവനക്കാരുടെ അടക്കം മുഖത്തും, തോളുകളിലും ചാെറിഞ്ഞു പാെട്ടിയിട്ടുണ്ട്.
പലർക്കും അവധിയെടുത്തു പോകേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

