വെണ്ണിക്കുളം ∙ തോടുകൾ മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറുന്നു. മല്ലപ്പള്ളി, വെണ്ണിക്കുളം വലിയതോടുകളാണ് മാലിന്യ സംഭരണികളാകുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയാണ് തള്ളുന്നത്. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടു ചേർന്നൊഴുകുന്ന വലിയതോടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ ഏറെയാണ്.
ആനിക്കാട് റോഡിൽ തോടിനു കുറുകെയുള്ള പാലത്തിനു സമീപത്തുനിന്ന് മണിമലയാറിനു ചേർന്നുള്ള ഭാഗം വരെയാണ് മാലിന്യം തള്ളുന്നത്.
പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ് കൂടുതലായി തള്ളിയിരിക്കുന്നത്. തോട്ടിൽ ഇപ്പോൾ നീരൊഴുക്കില്ല. നീരൊഴുക്ക് ഉള്ളപ്പോൾ മണിമലയാറ്റിലേക്കാണു ഒഴുകിയെത്തിയിരുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് തള്ളുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഹരിത കർമസേന എല്ലാ മാസവും വ്യാപാര സ്ഥാപനങ്ങളിൽനിന്നു അജൈവ മാലിന്യം സംഭരിക്കുന്നുണ്ടെങ്കിലും തോട്ടിൽ തള്ളുന്നവരുമുണ്ട്. ആനിക്കാട് റോഡിലെ പാലത്തിനു സമീപം വീടുകളിൽനിന്ന് എത്തിക്കുന്ന മാലിന്യവും തള്ളാറുണ്ടെന്ന് ആക്ഷേപമുണ്ട്.
വെണ്ണിക്കുളം കവലയോടു ചേർന്നൊഴുകുന്ന വലിയതോട്ടിലും പലയിടങ്ങളിലായി മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.
തോട്ടിലേക്കു വീണുകിടക്കുന്ന മരശിഖരങ്ങളിൽ തടഞ്ഞാണ് മാലിന്യക്കൂമ്പാരമാകുന്നത്. കവലയോടു ചേർന്ന് 500 മീറ്ററോളം ദൂരത്തിനിടയിൽ മാലിന്യം തള്ളൽ വ്യാപകമാണ്.
മണിമലയാറ്റിലെ കോമളംകടവിലാണ് തോട് സന്ധിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാവുന്ന വിധത്തിലാണ് മാലിന്യം തള്ളൽ. സാമൂഹികവിരുദ്ധ പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ ആരോഗ്യവകുപ്പ്–പഞ്ചായത്ത് അധികൃതർ നടപടിയെടുത്തില്ലെങ്കിൽ തോടുകളിൽ മാലിന്യക്കൂമ്പാരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

