അയിരൂർ ∙ പഞ്ചായത്ത് പതിനാലാം വാർഡിൽ ഇടത്രാമൺ വലിയ തോടിന്റെ കരയിൽ പാലയ്ക്കാമണ്ണിൽ ഷിബു ഫിലിപ്പിന്റെയും വെട്ടിക്കൽ റോയി തോമസിന്റെയും പുരയിടത്തിൽ സാമൂഹിക വിരുദ്ധർ തീയിട്ടതിനെത്തുടർന്ന് കൃഷിയും മരങ്ങളും നശിച്ചു. വിവിധ നാശനഷ്ടങ്ങളും ഉണ്ടായി.
ഓടിക്കൂടിയ നാട്ടുകാർ തീയണച്ചതിനാൽ തൊട്ടടുത്തുള്ള റോയിയുടെ വീട്ടിലേക്ക് തീ പടരാതിരുന്നു.
ഇടത്രാമൺ വലിയ തോടിന്റെ കരയിലും സമീപ പ്രദേശങ്ങളിലും മദ്യപസംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർധിച്ചതായി പരാതിയുണ്ട്. എക്സൈസും പൊലീസും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

