കുളനട ∙ അച്ചൻകോവിലാറ്റിൽ തുമ്പമൺ-കുളനട
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാകടവ് പാലം അടുത്ത മാസം തുറന്നേക്കും. ജോലികൾ ഏറിയപങ്കും പൂർത്തിയായെന്നു അധികൃതർ പറഞ്ഞു.
സമീപനപാതകളുടെ പ്രധാന ജോലികളെല്ലാം പൂർത്തിയായി. പാത ഉറപ്പിച്ചു ടാറിങ് നടത്താനുണ്ട്.
പാലത്തിൽ കൈവരികളും നിർമിക്കണം.
ജോലികൾ പൂർത്തിയാക്കി അടുത്ത മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് ആലോചന. 2024 മാർച്ച് 27ന് മന്ത്രി റോഷി അഗസ്റ്റിനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
2 വർഷത്തിനുള്ളിലാണ് നിർമാണം പൂർത്തിയാകുന്നത്.
2021ലെ ബജറ്റിൽ 3 കോടി രൂപ അനുവദിച്ച പദ്ധതിക്ക് തുക അപര്യാപ്തമാണെന്ന വിലയിരുത്തലിൽ 5.28 കോടി രൂപയായി തുക ഉയർത്തിയിരുന്നു. പാലത്തിന് 84.8 മീറ്റർ നീളവും 4.85 മീറ്റർ വീതിയുമാണുള്ളത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കുളനട, തുമ്പമൺ നിവാസികളുടെ യാത്രാദുരിതത്തിന് വലിയ അളവിൽ പരിഹാരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

