തിരുവല്ല∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 12.41 കോടി രൂപ അനുവദിച്ചു തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണം സാധ്യമാക്കുന്നതിനായി നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കണ്ട് ചർച്ചകൾ നടത്തുകയും നിരവധി കത്തുകൾ നൽകുകയും ചെയ്തിരുന്നു. നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതെന്നും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം എംപി വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിന്റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, മേൽപാലം, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പുസ്ഥലങ്ങളുടെയും വിസ്തൃതി വർധിപ്പിക്കൽ, സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ സുഗമമായി പ്രവേശിക്കാനും പുറത്ത് പോകാനും പാർക്ക് ചെയ്യാനും വേണ്ട
സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ്, പ്ലാറ്റ്ഫോമുകളുടെ നവീകരണം, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര റൂഫിങ്, റെയിൽവേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ശുചിമുറികളുടെ നിർമാണം, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കൽ, സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും മതിയായ വെളിച്ചം ഉറപ്പാക്കൽ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ നവീകരണം, ബെഞ്ചുകൾ, വാഷ് ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നും എംപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

