കൊടുമൺ ∙ പ്ലാന്റേഷൻ കോർപറേഷൻ കൊടുമൺ എസ്റ്റേറ്റ് ഭൂമി ഏതു തരമെന്നതു സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പം. വിവരാവകാശ രേഖയനുസരിച്ച് ഇവിടം സർക്കാർ റവന്യു പുറമ്പോക്ക് ഭൂമിയാണ്.
എന്നാൽ, വനംവകുപ്പിന്റെ രേഖകളിൽ വനഭൂമിയും. ചെങ്ങറ ഭൂസമരക്കാർക്ക് ഭൂമി പതിച്ചുനൽകുന്നത് സംബന്ധിച്ച് പ്ലാന്റേഷൻ കോർപറേഷൻ സ്ഥലത്ത് കഴിഞ്ഞദിവസം റവന്യു സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയിരുന്നു.
വനംവകുപ്പ് അധികൃതരും ഒപ്പം ഉണ്ടായിരുന്നു.
വനംവകുപ്പ് സ്ഥലം ആണെന്നറിഞ്ഞതോടെ ഈ നീക്കം നടക്കാൻ സാധ്യതയില്ലെന്നു കണ്ട് അധികൃതർ തിരിച്ചുപോയി. എന്നാൽ, ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റിയംഗമായ ബിജു വർഗീസിന് ലഭിച്ചിരുന്ന വിവരാവകാശത്തിൽ മേഖല വനഭൂമിയല്ല.
വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഭൂമി കൂടി വിമാനത്താവള പദ്ധതിക്കായി ഉപയോഗപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിവരാവകാശ രേഖ കൂടി ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയിൽ വിഷയം അവതരിപ്പിച്ചത്.
എരുമേലിയിൽ ശബരി വിമാനത്താവള പദ്ധതി നിയമനടപടിയിൽ കുരുങ്ങിക്കിടക്കുന്നതിനാൽ കൊടുമണ്ണിൽ ആരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നു ആക്ഷൻ കമ്മിറ്റി വിലയിരുത്തി.
ഇതിനു തടയിടാൻ പല പദ്ധതിയുമായി സർക്കാർ മുന്നോട്ടു വരികയാണ്. ആദ്യം ഓപ്പൺ ജയിൽ, രണ്ടാമത് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്ലാന്റേഷനിൽ മാലിന്യസംസ്കരണ യൂണിറ്റ് –ഇതെല്ലാം നാട്ടുകാരുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിഷേധത്തിന് കാരണമായി.
അവസാനം ഇപ്പോൾ ചെങ്ങറ ഭൂസമരക്കാർക്കു സ്ഥലം പതിച്ചു നൽകാനുള്ള നീക്കമാണ് ഉണ്ടായതെന്നും ആക്ഷൻ കമ്മിറ്റി വിലയിരുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

