അടൂർ ∙ നീണ്ട വർഷത്തെ വാടകവീട്ടിലെ ജീവിതത്തിൽനിന്ന് ഭിന്നശേഷിക്കാരനായ അമലും അമ്മ രമാദേവിയും സ്വന്തമായ സ്നേഹക്കൂടാരത്തിലേക്ക്.
ഡിഫറന്റ് ആർട് സെന്റർ സൗജന്യമായി ഭിന്നശേഷി സൗഹൃദവീടുകൾ നിർമിച്ചു നൽകുന്ന മാജിക് ഹോം പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം പൂതങ്കര സ്വദേശിയായ അമലിനു വീടുലഭിച്ചു. വീടിന്റെ താക്കോൽ, ചലച്ചിത്ര സംവിധായകൻ ബ്ലെസി, സാഹിത്യകാരൻ ബെന്യാമിൻ, ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്ന് കൈമാറി.
ഗാന്ധിഭവൻ ഫെയറി ലാൻഡ് ചെയർമാൻ സജി ഏബ്രഹാം, ബീന പ്രഭ, സുജ അശോക് തുടങ്ങിയവർ പങ്കെടുത്തു. ജനക കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിൽ ജി.രഘുനാഥൻ പിള്ള ആണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.
10 വർഷം മുൻപ് ഭർത്താവ് മരണപ്പെട്ടതോടെ രമാദേവിക്കും മക്കൾക്കും വാടകവീട്ടിലേയ്ക്ക് മാറേണ്ടി വന്നിരുന്നു.
അപ്രതീക്ഷിതമായാണ് മകൻ അമൽ, വിദേശത്തുവച്ചുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്നു കിടപ്പിലായത്. അമൽ ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് മാജിക് ഹോം പദ്ധതിയിൽ അമലും അമ്മയും ചേട്ടൻ അഖിലും അർഹത നേടുന്നത്.
പൂതങ്കര സ്വദേശി കെ.ബി.സജി സൗജന്യമായി നൽകിയ 3 സെന്റ് ഭൂമിയിൽ 600 ചതുരശ്ര അടിയിലാണ് വീട് പണിതത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

