പത്തനംതിട്ട ∙ കോടതിയിൽ ജാമ്യത്തിനായി വാദിക്കുമ്പോൾ ശബരിമലയിൽ 1998ൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളില്ലെന്ന് ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരുടെ വാദം വിചിത്രവും നിലനിൽക്കാത്തതും.
വിവാദം തുടങ്ങിയപ്പോൾ നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എ.പത്മകുമാർ ആദ്യം പ്രതികരിച്ചത് പാളികൾ ചെമ്പാണ് എന്നാണ്. പിന്നീട് സ്വർണം പൂശിയത് എന്ന വാദം അംഗീകരിച്ചു.
കേസിൽ പത്മകുമാർ അറസ്റ്റിലുമായി. എൻ.വാസുവിന്റെ വാദങ്ങൾ പാളികൾ പുറത്തു കൊണ്ടുപോയ തീരുമാനങ്ങളിൽ തനിക്കു പങ്കില്ല എന്നതായിരുന്നു.
താൻ ചുമതലയേറ്റ സമയവും മാറിയ തീയതിയുമടക്കം സാങ്കേതിക കാര്യങ്ങളിൽ കടിച്ചു തൂങ്ങിയായിരുന്നു വാസുവിന്റെ വിശദീകരണം. അന്നൊന്നും പാളികളിൽ സ്വർണമില്ല എന്നു വാദിച്ചിരുന്നില്ല.
അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ 1998ൽ സ്വർണം പൂശിയ രേഖകൾ എസ്ഐടിക്കു നൽകാതെ ദേവസ്വം ഒളിച്ചുകളി നടത്തിയതെന്ന് വിമർശനമുണ്ടായിരുന്നു.
യുബി ഗ്രൂപ്പിലെ ചുമതലപ്പെട്ടയാൾ സ്വർണം പൊതിഞ്ഞതായി എഴുതിനൽകിയ കണക്കുകൾ മാത്രമാണു നേരത്തേ ദേവസ്വം ബോർഡ് കൈമാറിയിരുന്നത്. പൊതിഞ്ഞ സ്വർണം പരിശോധിച്ചു ബോധ്യപ്പെട്ട് ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട
മഹസർ രേഖ കിട്ടിയിരുന്നില്ല. ഈ ആധികാരിക രേഖ ഒക്ടോബർ 31നാണ് കണ്ടെടുത്തത്.
1998 മുതലുള്ള രേഖകൾ പിടിച്ചെടുക്കാൻ ദേവസ്വം വിജിലൻസിന്റെ അന്വേഷണ സമയത്തു തന്നെ കോടതി നിർദേശിച്ചിരുന്നു.
വിജയ് മല്യ സ്വർണം പൊതിഞ്ഞ സമയത്ത് ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികൾ സന്നിധാനത്തെ ദേവസ്വം മരാമത്ത് കോംപ്ലക്സ് കെട്ടിടത്തിലാണ് ഇതിന്റെ പണികൾ നടത്തിയത്.
30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്.
ബോർഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിൽ പഴയ രേഖകൾ സൂക്ഷിച്ചിട്ടുള്ള മുറിയിലാണ് 420 പേജുള്ള ഫയൽ കണ്ടെടുത്തത്. മല്യയ്ക്കു സ്വർണം പൊതിയാൻ ഹൈക്കോടതി നൽകിയ അനുമതി, ബോർഡിന്റെ ഉത്തരവുകൾ, സ്വിറ്റ്സർലൻഡിൽനിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകൾ തുടങ്ങിയവ ഫയലിലുണ്ട്.
അന്നത്തെ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എൻജിനീയർ കെ.രവികുമാർ, അസിസ്റ്റന്റ് എൻജിനീയർ സി.ആർ.രാജശേഖരൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന സ്വർണംപൊതിയൽ ജോലികളുടെ വിശദ റിപ്പോർട്ടുകളുമുണ്ട്. പകർപ്പെടുത്ത ശേഷം ഫയൽ പ്രത്യേക അന്വേഷണസംഘത്തിനു (എസ്ഐടി) കൈമാറി.
ബോർഡ് എടുത്ത പകർപ്പ് ദേവസ്വം വിജിലൻസ് അധികൃതർ പിന്നീടു പിടിച്ചെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

