പന്തളം ∙ തീർഥാടകർക്ക് സൗജന്യ പാർക്കിങ്ങിനു സൗകര്യമൊരുക്കി പന്തളം കൊട്ടാരം. കുളനട
കൈപ്പുഴയിലെ ശ്രീവത്സം മൈതാനത്താണ് ഇതിനുള്ള ക്രമീകരണമൊരുക്കിയത്. വലിയ വാഹനങ്ങളടക്കം ഇവിടെ പാർക്ക് ചെയ്യാം.
എന്നാൽ, ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വെളിച്ചം, ശുദ്ധജലം, ശുചിമുറി സൗകര്യങ്ങളാണ് വേണ്ടത്. പഞ്ചായത്തുതലത്തിലോ സർക്കാർ തലത്തിലോ ഇതിനുള്ള ക്രമീകരണം വേണമെന്നാണ് ആവശ്യം.
വാഹനം ഇവിടെ പാർക്ക് ചെയ്താൽ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തൂക്കുപാലം വഴി വലിയകോയിക്കൽ ക്ഷേത്രത്തിലുമെത്തി ദർശനം നടത്താനാകും.
വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന തീർഥാടകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പാർക്കിങ്ങിനുള്ള സ്ഥല പരിമിതി. ഇത് പരിഗണിച്ചാണ് കൊട്ടാരം ഇത്തരത്തിൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചത്.
ഡപ്യൂട്ടി സ്പീക്കർ, കലക്ടർ അടക്കം പങ്കെടുത്ത അവലോകനയോഗത്തിൽ കൊട്ടാരം നിർവാഹകസംഘം ട്രഷറർ എൻ.ദീപാവർമ ഇക്കാര്യമറിയിച്ചിരുന്നു. മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തുതലത്തിലോ മറ്റ് വകുപ്പുതലത്തിലോ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിച്ചു നടപടിയുണ്ടാകുമെന്നാണ് യോഗത്തിലുണ്ടായ ഉറപ്പ്.
എന്നാൽ നടപടികൾ തുടങ്ങിയിട്ടില്ല. വൈകാതെ നടപടികൾ വേണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

