കുറ്റൂർ ∙ 115 വർഷം പഴക്കമുള്ള തെങ്ങേലി ഗവ. എൽപി സ്കൂളിനു പുതിയ മുഖം.
ഓല മേഞ്ഞ കെട്ടിടത്തിൽ തുടങ്ങി ഓട് ഇട്ട് ഇപ്പോൾ അലൂമിനിയം റൂഫിങ് ഷീറ്റിൽ പുതിയ കാലത്തിന്റെ സുരക്ഷിതത്വത്തിലേക്കു മാറി. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ 2 ബൂത്തു പ്രവർത്തിക്കുന്ന സ്കൂൾ വോട്ടെടുപ്പിനു മുൻപേ പണികൾ തീർക്കാനുള്ള തിരക്കിലാണ്.
പഞ്ചായത്ത് 11 ലക്ഷം രൂപ മുടക്കിയാണ് സ്കൂളിനെ തിരഞ്ഞെടുപ്പിനു മുൻപ് സുരക്ഷിതമാക്കാൻ ഒരുങ്ങുന്നത്.
2 കെട്ടിടം ഉള്ള സ്കൂളിലെ പ്രധാന കെട്ടിടത്തിന് 75 വർഷത്തോളം പഴക്കമുണ്ടെന്നു കരുതുന്നു. ആദ്യം അരഭിത്തിയിൽ നിർമിച്ച കെട്ടിടം പിന്നീട് ഭിത്തി കെട്ടിയുയർത്തി ഓട് ഇടുകയായിരുന്നു.
കാലപ്പഴക്കത്താൽ പട്ടികകൾ ദ്രവിച്ചതോടെ കഴിഞ്ഞ വർഷം കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തടി പട്ടികകൾ മാറ്റി സ്ക്വയർ ട്യൂബ് സ്ഥാപിച്ചാണ് അലുമിനിയം റൂഫിങ് ഷീറ്റ് ഇട്ടിരിക്കുന്നത്.
അകത്ത് സീലിങ്ങും തറച്ചിട്ടുണ്ട്. ഇതോടൊപ്പം പെയ്ന്റിങ്, ഇലക്ട്രിക്കൽ ജോലികളും ചെയ്യുന്നുണ്ട്.
5 ക്ലാസ് മുറികളും ഓഫിസുമാണ് പ്രധാന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
40 വർഷം മുൻപ് മറ്റൊരു കെട്ടിടം നിർമിച്ചിരുന്നു. അതിലാണ് ഇപ്പോൾ ഓഫിസ്, സ്മാർട്ട് ക്ലാസ് മുറി എന്നിവ പ്രവർത്തിക്കുന്നത്.
മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം 4 മാസത്തിനകം പൂർത്തിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

